ഇസ്ലാമാബാദ്: ജമ്മുകാശ്മീരിലെ ജിഹാദികളെ പിന്തുണക്കുന്നതില്നിന്നും പിന്മാറുന്നതിനെതിരെ പാക്കിസ്ഥാന് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ യുദ്ധത്തിനെതിരെ തങ്ങള്‍ പോരാടുമെന്നും പാക്കിസ്ഥാനിലുള്ളിലായിരിക്കും ഈ പോരാട്ടങ്ങള്‍ നടത്തുകയെന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയിദ് സലാഹുദ്ദീന് പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരവാദസംഘടനയായ മുത്താഹിദാ ജിഹാദ് കൗണ്‍സിലിന്റെ തലവന്‍കൂടിയാണ് സലാഹുദ്ദീന്.
അറബ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സലാഹുദ്ദീന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. ജമ്മുകാശ്മീരിലെ കാലകാലങ്ങളായുള്ള പ്രശ്നങ്ങളില്‍ അയവ് വരുത്താന്‍ അടുത്തയിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തിയ നിരവധി ചര്‍ച്ചകളിലൂടെ സാധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സലാഹുദ്ദീന്.
ഇന്ത്യയോട് ചേര്‍ന്ന് സമാധാനപ്രക്രിയകളില് പ്രവര്‍ത്തിക്കുന്ന പാക് സര്‍ക്കാരിന്റെ പുതിയ സമീപനത്തെയും സലാഹുദ്ദീന് കുറ്റപ്പെടുത്തി.
കാശ്മീരിലേത് പ്രധാന പ്രശ്നമാണ്. എന്നാല്‍, രാഷ്ട്രീയപരമായും നയതന്ത്രപരമായും ധാര്‍മികമായും തങ്ങള്‍ പോരാടിക്കൊണ്ടാണ് പിന്തുണക്കുന്നതെന്നും സലാഹുദ്ദീന് അവകാശപ്പെട്ടു. കാശ്മീര്‍ പ്രശ്നത്തിന് ഭീകരവാദത്തിലൂടെ മാത്രമേ പരിഹാരം കാണാനാകുകയുള്ളൂവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സലാഹുദ്ദീന്പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ എല്ലാവരും തന്നെ ചര്ച്ചകള്ക്കെത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇത് ഗൗരവമായല്ല കാണുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ സമയം മറ്റീവ്ക്കണമെന്നും സലാഹുദ്ദീന് കൂട്ടിച്ചേര്‍ത്തു. കാശ്മീരിന്റെ കാര്യത്തില്‍ പാക് സര്‍ക്കാര്‍ നിശബ്ദരാണ്. ഭീകരരെ പിന്തുണക്കണമോ സമാധാനപ്രക്രിയകളെ പിന്തുണക്കണമോ എന്ന കാര്യത്തില്‍ ഇസ്ലാമാബാദ് ആശയക്കുഴപ്പത്തിലാണെന്നും ഇയാള്‍ പറഞ്ഞു.
കാശ്മീര്‍ പ്രശ്നത്തില്‍ പാക് ജനത പാക്കിസ്ഥാനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. കാശ്മീരില്‍ ജിഹാദികള്‍ക്ക് നല്‍കിവരുന്ന പിന്തുണ പിന്‍വലിച്ചത് ഇതിന്റെ ഫലമായുള്ള പാക് സര്‍ക്കാരിന്റെ പുതിയ സമീപനമാണെന്നും സലാഹുദ്ദീന് വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന്റെ ഈ സമീപനം കാശ്മീരിന്റെ പോരാട്ടത്തെ ഹനിക്കുമെന്നും സലാഹുദ്ദീന് കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍നിന്നും പാക്കിസ്ഥാന് പിന്തുണ പിന്‍വലിക്കുന്നതിന് തങ്ങളുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഗുണം ന്യൂദല്‍ഹിയും ഇസ്ലാമാബാദിനും മാത്രമാണ് ലഭിക്കുന്നത്. പാക് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നത് അവരുടെ താല്പര്യം മാത്രം പരിഗണിച്ചാണ്. എന്നാല്‍ വിദേശരാജ്യങ്ങളുടെയും പാശ്ചാത്യരാജ്യങ്ങളുടെയും സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സലാഹുദ്ദീന് ആരോപിച്ചു. ഭാവിയിലുണ്ടാകുന്ന ഇതിന്റെ പരിണിതഫലങ്ങള്‍ അറിയാതെയാണ് പാക് സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ എടുക്കുന്നതെന്നും സലാഹുദ്ദീന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: