ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളെ സംബന്ധിച്ച് പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി. കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പദ്ധതി അനുസരിച്ച് ക്വലാലംപൂര്‍, ലണ്ടണ്‍ എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കും. ഹോങ്കോങ്ങ്, ഒസാക , സിയോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുനരാരംഭിക്കും.
എയര്‍ ഇന്ത്യയുടെ പുതിയ മൂന്ന് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഈ മാസം എത്തുമെന്നും അജിത് സിംഗ് പറഞ്ഞു. ഇതില്‍ ആദ്യ ആറ് മുതല്‍ എട്ടാഴ്ചക്കാലം ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനായിരിക്കും ആദ്യ വിമാനം ഉപയോഗിക്കുക. പെയിലറ്റ് ട്രെയിനിമാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണിത്.
എയര്‍ ഇന്ത്യയില്‍ സമരം ചെയ്യുന്ന ഒരു വിഭാഗം പെയിലറ്റുമാര്ക്ക് മുന്‍ ഉപാധികള്‍ കൂടാതെ ജോലിയില്‍ പ്രവേശിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നും അജിത് സിംഗ് പറഞ്ഞു. സമരം അവസാനിച്ചതായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ധര്‍മ്മാധികാരി റിപ്പോര്‍ട്ട് അംഗീകരിക്കാത്ത ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്നും അജിത് സിംഗ് വ്യക്തമാക്കി. ജോലിയില്‍ നിന്നും പിരിച്ചുവിട്ട പെയിലറ്റുമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതിയ അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: