Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐക്ക്‌ കടിഞ്ഞാണിടാന്‍ സിപിഎം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2012, 11:04 pm IST
in Kerala

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ഫലം എന്തായാലും ഇടതുമുന്നണിയില്‍ കലാപം കെട്ടടങ്ങില്ലെന്നുറപ്പായി. സിപിഎമ്മും സിപിഐയും തമ്മിലുള്ള അകല്‍ച്ച നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്‌. സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്ന സിപിഐക്ക്‌ കടിഞ്ഞാണിടണമെന്ന അഭിപ്രായത്തിന്‌ ശക്തിയേറിക്കഴിഞ്ഞു. സിപിഐ അഹന്ത നിറഞ്ഞ നിലപാടാണ്‌ നിരന്തരം സ്വീകരിക്കുന്നതെന്ന അഭിപ്രായം സിപിഎമ്മില്‍ ശക്തിപ്പെട്ടു. അടുത്ത സംസ്ഥാന കമ്മിറ്റി സിപിഐ സ്വീകരിച്ചു കൊണ്ടിരിക്കുന്ന സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.

പാര്‍ട്ടി കോണ്‍ഗ്രസ്‌ മുതല്‍ പരസ്യമായ പോര്‍വിളികള്‍ തുടങ്ങിയതാണ്‌. ഇരുപാര്‍ട്ടികളുടെയും സമ്മേളനങ്ങള്‍ തീര്‍ന്നപ്പോള്‍ ‘പ്രശ്നങ്ങള്‍ പരിഹരിച്ച’തായി പ്രസ്താവിച്ചിരുന്നു. സിപിഎം കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ നടത്തിയത്‌ ഈവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പാണെന്ന സിപിഐയുടെ ആക്ഷേപത്തിന്‌ പിണറായി വിജയന്‍ തന്നെ മറുപടി നല്‍കാന്‍ തയ്യാറായി. സി.കെ.ചന്ദ്രപ്പനെ വ്യക്തിപരമായി പോലും ആക്ഷേപിക്കാനും പിണറായി മുതിര്‍ന്നു. ചന്ദ്രപ്പന്റെ ആക്ഷേപം ആവര്‍ത്തിച്ച ബിനോയ്‌ വിശ്വത്തിനെതിരെ കേസു കൊടുക്കുമെന്ന്‌ സിപിഎം പറഞ്ഞെങ്കിലും അതെല്ലാം പിന്നീട്‌ ഉപേക്ഷിക്കുകയായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധത്തോടെ സിപിഐ വീണ്ടും സിപിഎമ്മിനെതിരെ രംഗത്തു വരികയും ചെയ്തു. ‘താടിക്ക്‌ തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാന്‍ നോക്കേണ്ടെ’ന്ന്‌ പിണറായി വിജയന്‍ നല്‍കിയ താക്കീതിന്‌ ‘താടിക്ക്‌ തീ പിടിക്കാതെ നോക്കുകയാണ്‌ സിപിഎം ചെയ്യേണ്ടതെ’ന്ന്‌ സിപിഐ മറുപടി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെയും സിപിഐ ശക്തമായ പ്രതികരണവുമായി നിലയുറപ്പിച്ചിരിക്കുന്നു. ‘മണിക്ക്‌ കൊലയാളിയുടെ മനോഗതിയാണ്‌. മണി പറഞ്ഞ പലതിനും മറുപടി പറയുന്നില്ല. കമ്മ്യൂണിസ്റ്റുകാരന്‌ ചേര്‍ന്ന രീതിയല്ല മണിയുടെത്‌. മണിക്കെതിരെ സിപിഎം നടപടി സ്വീകരിക്കണ’മെന്നും പറഞ്ഞത്‌ സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്‌.

സിപിഎം വിടുന്നവരെ സ്വാഗതം ചെയ്യുന്ന നയമാണ്‌ കുറേക്കാലമായി സിപിഐ തുടരുന്നത്‌. ഇതില്‍ സിപിഎമ്മിന്‌ നേരത്തേ തന്നെ അമര്‍ഷമുണ്ട്‌. പുതിയ നിലപാടുകളും പരസ്യപ്രസ്താവനകളും സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്‌. സിപിഐക്ക്‌ ഇപ്പോഴും കോണ്‍ഗ്രസിനോടാണ്‌ ആഭിമുഖ്യമെന്നു പറയാനും സിപിഎമ്മിന്‌ മടിയില്ല.

കഴിഞ്ഞ ദിവസം എം.എം.മണി തന്നെ പറഞ്ഞത്‌ സിപിഐയും കോണ്‍ഗ്രസും ചേര്‍ന്ന്‌ സിപിഎം പ്രവര്‍ത്തകരെ ഇടുക്കിയില്‍ വേട്ടയാടുകയാണെന്നാണ്‌. ആറേഴു വീടുകളും വാഹനങ്ങളും തകര്‍ത്തു. ചെങ്കൊടി പിടിക്കുന്നവരായതിനാലാണ്‌ സിപിഐക്കാരെ കൈകാര്യം ചെയ്യാത്തതെന്നും മണി പ്രസ്താവിച്ചിരുന്നു. വി.എസ്‌.അച്യുതാനന്ദന്റെ നീക്കങ്ങള്‍ക്കും സിപിഐ പിന്‍ബലം നല്‍കുന്നത്‌ സിപിഎമ്മിന്‌ സഹിക്കാവുന്നതല്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ ഇന്നത്തെ നിലയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നു കാട്ടി വി.എസ്‌ കേന്ദ്രനേതൃത്വത്തിനയച്ച കത്തിനെ കുറിച്ചും സിപിഐയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ നേതാവായി വി.എസ്‌ തന്നെ തുടരണമെന്നാണ്‌ അഭിപ്രായമെന്നാണ്‌ സിപിഐ നേതാക്കളെല്ലാം പറഞ്ഞത്‌. ‘ചുമലിലിരുന്ന്‌ ചെവി തിന്നുകയാണ്‌’ സിപിഐ ചെയ്യുന്നതെന്ന്‌ സിപിഎം വിലയിരുത്തിക്കഴിഞ്ഞു. ഒരുമിച്ചു നടക്കുന്നവന്റെ കാലില്‍ ചവിട്ടുകയാണ്‌ സിപിഐ ചെയ്യുന്നത്‌. സിപിഎമ്മിനെ മോശമാക്കി പൊതുജനങ്ങള്‍ക്കു മുന്നില്‍ മാന്യന്മാരാണെന്നു വരുത്തി തീര്‍ക്കാനുള്ള സിപിഐയുടെ ശ്രമം അനുവദിക്കാന്‍ പാടില്ലെന്ന നിലപാടിന്‌ ശക്തിയേറിയിട്ടുണ്ട്‌.

കെ.കുഞ്ഞിക്കണ്ണന്‍

കെ.കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

Thiruvananthapuram

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.