കോട്ടയം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നേതാക്കളുടെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണാനാകില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചിത്രങ്ങള്‍ ജയിലില്‍ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ പരിഷ്കരണത്തിനു വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും. എല്ലാ കാര്യത്തിലും നീതി തുല്യമായ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
എം.എം.മണിക്കെതിരായ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. മണി കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: