ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ അണ്ണ ഹസാരെയും യോഗാഗുരു ബാബ രാംദേവും ഇന്ന് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഉപവാസമനുഷ്ഠിക്കും. അഴിമതിക്കെതിരെ നടപടിയെടുക്കാത്ത യുപിഎ സര്‍ക്കാരിനെതിരെയുളള പ്രതിഷേധ സൂചകമായാണ് ഇരുവരും ഒരേ വേദിയില്‍ ഉപവാസമനുഷ്ടിക്കുന്നത്. ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കേജ്രിവാള്, മനീഷ് സിസോഡിയ, ഗോപാല്‍ റായ് തുടങ്ങിയവരും സമരവേദിയിലെത്തുമെന്നാണ് സൂചന.
കരസേനാമേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ജനറല്‍ വി.കെ.സിംഗ് ഹസാരെയ്ക്കും രാംദേവിനും പിന്തുണ അറിയിക്കാനെത്തുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നിരീക്ഷിക്കുന്നത്. വിരമിച്ചതിന് ശേഷം തന്റെ സംഘത്തില്‍ ചേരാന്‍ വി.കെ.സിംഗിനെ അണ്ണ ഹസാരെ നേരത്തെ ക്ഷണിച്ചിരുന്നു.
രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും ഹസാരെയും രാംദേവും സമരവേദിയിലെത്തുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഉപവാസം. ഉപവാസത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ജന്തര്‍ മന്ദറില്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: