മനുഷ്യന് മരിച്ചാല്‍ സ്വര്‍ഗത്തിലോ നരകത്തിലോ മേറ്റ്ങ്ങോ പോകുന്നു. അല്ലെങ്കില്‍ മറ്റൊരു ശരീരമെടുത്ത് സ്വര്‍ഗത്തിലോ മറ്റുവല്ല ലോകത്തിലുമോ ജനിക്കുന്നു എന്നെല്ലാം പറയപ്പെടുന്നു. ഇതെല്ലാം മനോവിഭ്രാന്തികളാണ്. വാസ്തവത്തില്‍ ആരും ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. സ്വര്‍ഗമോ നരകമോ ഈ ലോകം തന്നെയോ ഇല്ല- ഇവ മൂന്നും ഒരിക്കലും നിലവില്ലായിരുന്നു. ഒരു കൊച്ചുകുട്ടിയെ ഭൂതപ്രേതകഥകള്‍ കേള്‍പ്പിച്ചിട്ട് അവനെ രാത്രി തനിച്ച് പെരുവഴിയില്‍ നടക്കാന്‍ വിടുക. വഴിയിരികില്‍ ഒരു ചെറിയ മരക്കൂറ്റി കാണുമ്പോള്‍ കുട്ടി ഭൂതമാണെന്ന് ധരിക്കുന്നു. കാമിനിയെ കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യനില്‍ മരക്കൂറ്റിയെ തന്റെ പ്രണയിനിയായി തോന്നുന്നു. നാനാദര്ശനങ്ങള് നാനാമനസ്സുകളുടെ പ്രസര്ജ്ജനങ്ങളാണ്. സത്ത ഒന്നേയുള്ളൂ- ഈ ആത്മാവ്. അത് എങ്ങോട്ടും വരികയോ പോവുകയോ ചെയ്യുന്നില്ല. ഒരാള്‍ ജീവിതം മുഴുവനും സ്വര്‍ഗത്തെ വിചാരിച്ചുകഴിഞ്ഞാല്‍ അയാള്‍ ഈ ലോകജീവിതസ്വപ്നം അവസാനിച്ചുകഴിഞ്ഞാല്‍ അയാള്‍ക്ക് അതെല്ലാം പ്രാപ്യമാകുന്നു. മരണമെന്നോ ജനനമെന്നോ പറയുന്നതിന് ദര്‍ശനമേഖലയിലെ മാറ്റങ്ങളെന്നേ അര്‍ത്ഥമുള്ളൂ. നിങ്ങള്‍ ചലിക്കുന്നില്ല; നിങ്ങള്‍ ഏതൊന്നിന്മേല്‍ നിങ്ങളുടെ ദര്‍ശനത്തെ പ്രസര്ജ്ജിക്കുന്നുവോ അതും ചലിക്കുന്നില്ല. നിങ്ങള്‍ ചിരസ്ഥായിയും അവികാരവുമായ വസ്തു.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: