ഹേഗ്: ലൈബീരിയന്‍ മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്ലര്‍ക്ക് അന്താരാഷ്ട്ര യുദ്ധകാര്യ കോടതി 50 കൊല്ലം തടവ് ശിക്ഷ വിധിച്ചു. സിറാലികോണില് ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിന് പേരെ ക്രൂരമായി കൊന്നൊടുക്കിയ വിമതപോരാളികള്‍ക്ക് പിന്തുണ നല്കിയ കുറ്റത്തിനാണ് ടെയ്ലറെ ശിക്ഷിച്ചത്.
സിറാലിയോണില്‍ 1992 മുതല്‍ 2002വരെ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ അമ്പതിനായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സിറാലിയോണില്‍ റെവല്യൂഷണറി യുണൈറ്റഡ് ഫ്രണ്ട് എന്ന വിമതപോരാളി സംഘത്തെ സഹായിക്കുകയും പ്രതിഫലമായി വിമത സ്വാധീന മേഖലകളിലെ രത്നഖനികളില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന രത്നങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത പോന്നിരുന്നു ടെയ്ലര് എന്ന് കോടതിക്ക് ബോദ്ധ്യമായി.
ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയന്‍ പരസ്പരം പോരടിച്ചു നിന്ന പോരാളി സംഘങ്ങളില്‍ ഒന്നിന്റെ തലവനായിരുന്ന ചാള്‍സ് ടെയ്ലര്. പിന്നീട് പ്രസിഡന്റായി അധികാരം കൈയാളിയതാണ്. ലൈബീരിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തില്‍ വഴങ്ങി 2003ല്‍ ടെയ്ലര്‍ക്ക് രാജ്യം വിട്ടോടേണ്ടി വന്നു. 2006ല്‍ നൈജീരിയയില്‍ വച്ചാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: