ലണ്ടന്‍: അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെയെ സ്വീഡനിലേക്ക് നാടുകടത്താമെന്ന് ബ്രിട്ടനിലെ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ നാടുകടത്താനുള്ള ഉത്തരവിനെ ചോദ്യം ചെയ്ത അസാഞ്ജെ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി.
ഏഴംഗ ബെഞ്ചില്‍ അഞ്ച് ജഡ്ജിമാര്‍ അസാഞ്ജെയെ നാടു കടത്താനുള്ള തീരുമാനം ശരി വച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നേരത്തെ ലണ്ടനിലെ രണ്ട് വിചാരണക്കോടതികള്‍ അസാഞ്ജയെ നാടുകടത്തുന്നത് ശരിവച്ചിരുന്നു.
സ്വീഡനില്‍ അസാഞ്ജെയ്ക്കെതിരെ ലൈംഗിക പീഡന കേസ് എടുത്തിട്ടുണ്ട്. വിക്കിലീക്സിലെ രണ്ട് വനിതാ ജീവനക്കാരെ അസാഞ്ജെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: