പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായശാലകള്‍ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമായി സൃഷ്ടിക്കുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനായി പെരുമ്പാവൂരില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്ലൈവുഡ് കമ്പനികളുടെ വായു, ജല മലിനീകരണം മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങളാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ കമ്പനികളെയും വ്യവസായ പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ നടപടികൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവില്‍ പ്രവര്‍ത്തിക്കുന്ന മിക്കകമ്പനികളിലും രാത്രികാല പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത്തരം നിയമലംഘനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഗ്രാമപഞ്ചായത്തുകള്യാതൊന്നും ചെയ്യുന്നില്ല. നാട്ടിലെ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും, പുതിയവക്ക് പാര്‍പ്പിട മേഖലയില്‍ ലൈസന്‍സ് നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നു. ഇവയോടൊപ്പം നെല്‍വയല്‍, തണ്ണീര്‍ത്തട നിയമങ്ങള്‍ അപ്പാടെലംഘിച്ചുകൊണ്ട് നെല്‍പ്പാടങ്ങള്‍ നികത്തല്‍ ഈ പ്രദേശങ്ങളില്‍ തകൃതിയായി നടക്കുന്നു. ഇതുമൂലം പല പ്രദേശങ്ങളും ശുദ്ധജലവും കുടിവെള്ളവും ലഭിക്കാതെ വലയുകയാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലം ബംഗ്ലാദേശികളെ കൊണ്ട് നിറയുകയാണ്. ഇവര്‍ മയക്കുമരുന്നും, കള്ളക്കടത്തും, കള്ളനോട്ടു വിതരണവും യഥേഷ്ടം നടത്തുമ്പോഴും സര്‍ക്കാരിന്റെ പല വകുപ്പുകളും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ഇതിനെല്ലാമെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി പെരുമ്പാവൂര്‍ മണ്ഡലം നേതൃത്വപഠനശിബിരത്തില് നേതാക്കള്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.ജി.പുരുഷോത്തമന് അദ്ധ്യക്ഷതവഹിച്ച ശിബിരം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ ബൗദ്ധിക് പ്രമുഖ് കെ.പി.രമേഷ്, ബിജെപി ദേശീയ സമിതി അംഗം കെ.ആര്.രാജഗോപാല്‍, ജില്ലാ ഭാരവാഹികളായ എം.എന്‍.മധു, പി.പി.സജീവ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. കെ.അജിത്കുമാര്‍, എം.ജി.ഗോവിന്ദന്‍കുട്ടി, സി.പി.രാധാകൃഷ്ണന്, ഒ.സി.അശോകന്, എസ്.ജി.ബാബുകുമാര്‍, കെ.കെ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ.രമേഷ്കുമാര്‍, പി.ആര്.സന്ദീപ്, ഇ.കെ.വേലായുധന്, ഒ.വി.പൗലോസ്, വിജയലക്ഷ്മി സുരേഷ്, വാസന്തിപുരുഷോത്തമന്, ലീലാമ്മ ഈപ്പന്, സുരേഷ് കടുവാള്‍, പഞ്ചായത്ത് അംഗം കെ.ജി.രാജന്, നഗരസഭ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പഠനശിബിരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: