ആലുവ: ആലുവ നഗരത്തിലെ ജനത്തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ബാങ്ക് കവലയില്‍ ബസ്കാത്തുനില്ക്കാന് ഒരിടമില്ലാതെയാത്രക്കാര് വലയുന്നു. കോരിച്ചൊരിയുന്ന മഴയില്‍ നിന്നും രക്ഷനേടാന്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കടവരാന്തയിലാണ് അഭയം പ്രാപിക്കുന്നത്. ഈ അവസ്ഥ തുടങ്ങിയിട്ട് കാലമേറെയായി. ഒരു പരിഹാരം കാണാന്‍ ഇതുവരെയും ആരും ശ്രമിച്ചിട്ടുമില്ല. ആലുവായില്‍ നിന്ന് എറണാകുളത്തേക്കുള്ള ഭൂരിഭാഗംയാത്രക്കാരും ബാങ്ക് കവലയിലെത്തിയാണ് യാത്രതുടങ്ങുന്നത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ തുടങ്ങിയ കിഴക്കന്‍ മേഖലകളിലേക്കും സ്വകാര്യ ബസ്സുകളുടെ തുടക്കം ഇവിടെ നിന്നുമാണ്. അങ്ങിങ്ങായികടവരാന്തകളില് കൂട്ടം കൂടി നില്ക്കുന്നയാത്രക്കാര് സ്റ്റാന്‍ഡില്‍നിന്നും ബസ്സുകള്‍ എത്തുമ്പോള്‍ എവിടെ നിര്‍ത്തുമെന്നറിയാതെ നെട്ടോട്ടമാണ്. കാത്തുനില്‍പ്പുകേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ വകയായി ഉണ്ടായിരുന്ന സ്ഥലത്ത് വ്യാപാര സമുച്ചയം പണിത് വില്പനയും കഴിഞ്ഞു. അതില്‍ നിന്നും കുറച്ചു സ്ഥലം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ സ്ഥാപിക്കാന്‍ നഗരസഭ ഒഴിച്ചിട്ടുണ്ട്. ബാങ്ക് കവലയില്‍ കാത്തുനില്‍പ്പുകേന്ദ്രം പണിയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയടക്കിവച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബസ്സുകള്‍ ഇവിടെ നിര്ത്തിയാത്രക്കാരെകയറ്റികൊണ്ടുപോകാനുള്ള സൗകര്യം ചെയ്താല്‍ ബാങ്ക് കവലയിലെ ഗതാഗതകുരുക്കും കുറയ്ക്കാനാകും. ഇതെല്ലാം മുന്നില്‍ക്കണ്ട് നാലുവര്‍ഷം മുമ്പ് ജനമൈത്രി പോലീസ് സ്വന്തം നിലയില്‍ സ്പോണ്‍സറെ കണ്ടെത്തി. നഗരസഭവക സ്ഥലത്ത് കാത്തുനില്‍പ്പുകേന്ദ്രത്തിന് കുറ്റിയിട്ടതാണ്. എന്നാല്‍ അന്നത്തെ ഭരണസമിതി ഇതിന് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി അവസാനിപ്പിക്കേണ്ടിവന്നു. വ്യാപാര സമുച്ചയം പണിയുമ്പോള്‍ കാത്തുനില്‍പ്പുകേന്ദ്രം അതിന് ഒരുതടസ്സമാകുമെന്ന് പറഞ്ഞാണ് ഭരണകര്‍ത്താക്കള്‍ രംഗത്തുവന്നത്. എന്നാല്‍ പോലീസ് നഗരസഭയുമായി ആലോചിക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുത്തതിലുള്ള അമര്‍ഷമായിരുന്നു യഥാര്‍ത്ഥ പ്രശ്നം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനും അവിടെകാത്തുനില്പ്പുകേന്ദ്രം നിര്‍മിക്കുന്നതിനും നഗരസഭമുന്നോട്ടുവരണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: