ബോധവും ജാഗ്രതയും ഊര്‍ജ്ജസ്വലതയും ഉള്ള ആള്‍ക്കുമാത്രമേ മടുപ്പ് അനുഭവപ്പെടുകയുള്ളൂ. ജഡതയും അലസതയുമുള്ള ആള്‍ക്ക് മടുപ്പുണ്ടാവുകയില്ല. മടുപ്പ് തോന്നുവെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ജീവസ്സുണ്ടെന്നും, നിങ്ങളൊരു മനുഷ്യജീവിയാണെന്നും ഉള്ളതിന്റെ തെളിവാണ്. നിങ്ങള്‍ വളര്‍ന്ന് പരിണമിക്കുന്നു എന്നതിന്റെ ലക്ഷണമാണ് അത്. ഉദാഹരണത്തിന്, ഒരു മൃഗം ഒരേ കാര്യം തന്നെ ചെയ്തുകൊണ്ടിരിക്കും. അതിന് മടുപ്പ് അനുഭവപ്പെടില്ല.
മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ആഹാരം കഴിക്കുകയും ടെലിവിഷന്‍ കാണുകയും ജോലികള്‍ മാറുകയും സുഹൃത്തുക്കളെ മാറ്റുകയും ചെയ്യുന്നു. അതിന് ശേഷവും അവര്‍ക്ക് മോഹഭംഗമാണുണ്ടാകുന്നത്. ഈയൊരു മോഹഭംഗം അവരെ അലസതയിലേക്കും പ്രജ്ഞയില്ലായ്മയിലേക്കും തിരിച്ചുകൊണ്ടുപോകുന്നു. രണ്ട് അവസ്ഥകളില്‍ മാത്രമേ മടുപ്പ് സംഭവിക്കാതിരിക്കൂ. ഒന്ന്, പൂര്‍ണമായ അലസതയില്‍, രണ്ട് ബോധോദയത്തില്‍.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: