ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭൂതല- വ്യോമ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് മിസൈല്‍ പരീക്ഷിക്കുന്നത്. ചാന്ദിപുരിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നു രാവിലെ 11.10 നാണു മിസൈല്‍ വിക്ഷേപിച്ചത്.
25 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി. 60 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ മിസൈലിനു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: