കൊച്ചി: ജില്ലയില്‍ വിവിധ പരിപാടികളോടെ മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികം ആഘോഷിക്കാന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആയിരത്തോളം പട്ടയം ജില്ലാതല പരിപാടിയില്‍ വിതരണം ചെയ്യും. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, വിവിധ ക്ഷേമബോര്‍ഡ് ആനുകൂല്യം, ദേശീയ കുടുംബക്ഷേമനിധി ആനുകൂല്യം എന്നിവയുള്‍പ്പടെയുള്ളവയുടെ വിതരണവും ഉണ്ടാകും.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ അടുത്തദിവസം മുതല്‍ ജനങ്ങള്‍ക്കു പ്രയോജനം ലഭിക്കുന്നതാകണമെന്ന് മന്ത്രി കെ.ബാബു ആമുഖപ്രസംഗത്തില്‍ നിര്‍ദേശം നല്കി. ഉദ്ഘാടനം ചെയ്തശേഷം മാസങ്ങളോളം പൂട്ടിയിടുന്ന പ്രവണത ശരിയല്ലെന്നും അത്തരത്തിലുള്ള ഉദ്ഘാടനമൊന്നും നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികാഘോഷപരിപാടികള്‍ അവലോകനം ചെയ്യാന്‍ അദ്ദേഹം ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മല്‍സ്യസമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, സ്മാര്‍ട്സിറ്റി പവലിയന് ഉദ്ഘാടനം, വിമാനത്താവളത്തിലെ കണ്വന്ഷന് സെന്റര്‍, പനങ്ങാട്, കൊച്ചി റിഫൈനറി എന്നിവടങ്ങളിലെ വൈദ്യുതി സബ്സ്റ്റേഷനുകള്‍ എന്നിവയുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ വിവിധ വകുപ്പുകളുടെ ജില്ലാതല പരിപാടികളും ഉദ്ഘാടനം ചെയ്യും. ഇതു സംബന്ധിച്ച വിശദാംശം ഇന്നുച്ചയ്ക്ക് ജില്ല വികസന സമതിയോഗത്തിനു ശേഷം ചര്‍ച്ച ചെയ്യുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കാര്യശേഷി പ്രകടമായ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും വരും വര്‍ഷങ്ങള്‍ മികവിന്റെ വര്‍ഷമാക്കാനുള്ള നടപടി വേണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ഇനിയും നല്‍കാത്ത വകുപ്പുകള്‍ അടിയന്തരമായി അവ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
കേന്ദ്രമന്ത്രി കെ.വി.തോമസ്, എക്സൈസ് മന്ത്രികെ.ബാബു എന്നിവര്‍ മുഖ്യരക്ഷാധികാരികളായും പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ജില്ലയിലെ എം.എല്‍.എ.മാര്‍ രക്ഷാധികാരികളുമായി വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി ജില്ലാതല സംഘാടകസമതിക്ക് യോഗം രൂപം നല്കി. സമതിചെയര്മാന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയാണ.് മേയര്‍ ടോണിചമ്മിണി സഹ ചെയര്‍മാനും ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് ആക്ടിങ് ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കണ്‍വീനറുമാണ്. ജില്ലാതല വകുപ്പു മേധാവികള്‍ സംഘാടക സമതി അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: