കൊല്ലം:കടല്‍ വെടിവയ്പ്പു കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി തള്ളി.കേസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നു നാവികരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. . ജാമ്യം നല്കിയാല് വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണു കോടതി നടപടി. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉറപ്പു വിചാരണ കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യം മുന്‍നിര്‍ത്തിയാണു പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: