കാഞ്ഞങ്ങാട്: റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ടി പി ചന്ദ്രശേഖരന് വധക്കേസില്‍ കോണ്‍ഗ്രസിണ്റ്റെ നിലപാടുകള്‍ ആത്മാര്‍ത്ഥയില്ലാത്തതും അവസരവാദപരവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ആരോപിച്ചു. കൊലപാതകത്തിണ്റ്റെ ഗൂഡാലോചനയില്‍ രണ്ട് സിപിഎം ജില്ലാ കമ്മിറ്റികളുടെയും പങ്ക് നിര്‍ണ്ണായകമാണെന്ന് ഏതാണ്ട് വ്യക്തമായതിന് ശേഷവും അറസ്റ്റുകള്‍ വൈകുന്നത് അതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ താലിബാന് മോഡലില്‍ നടക്കുന്ന മുസ്ളിം അക്രമണങ്ങള്‍ക്കെതിരെ ബിജെപി കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധ സായാഹ്നം ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയത്തിണ്റ്റെ വക്താക്കളെ നിയമത്തിണ്റ്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് കേരളം മുഴുവന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കൊലപാതകം കഴിഞ്ഞ ൧൬ ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് സിപിഎം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോഴും അതിന് പിന്നില്‍ ഗൂഡാലോചന നടത്തിയ സിപിഎം ഉന്നതനേതാക്കളെ പിടികൂടണമെന്ന് അന്നത്തെ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രിയോട് ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടന്നില്ല. അന്ന് ഗൂഡാലോചന നടത്തിയവരെ കൂടി പിടികൂടിയിരുന്നുവെങ്കില്‍ ഒരുപക്ഷെ ടി പി ചന്ദ്രശേഖരന് വധിക്കപ്പെടുമായിരുന്നില്ലെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കാസര്‍കോട് ജില്ലയില്‍ മത തീവ്രവാദികള്‍ക്ക് താങ്ങും തണലുമായി സംരക്ഷണം നല്‍കിവരുന്ന മുസ്ളിം ലീഗിണ്റ്റെ വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണ് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ജില്ലയില്‍ നാല് ദിവസം സ്നേഹ സന്ദേശയാത്ര നടത്തിയത്. ചെന്നിത്തലയുടെ യാത്രയില്‍ ലീഗ് കാരാണ് എല്ലാസ്ഥലത്തും നിറഞ്ഞു നിന്നത്. കാസര്‍കോട് മീപ്പുഗിരിദുര്ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടവരും കാസര്‍കോട് ബിജെപി ഓഫീസിന് നേരെ അക്രമണം നടത്തിയവരും പ്രശസ്തമായ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് നേരെ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞവരും കാഞ്ഞങ്ങാട് ഹിന്ദുവീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമണം നടത്തിയവരും മുസ്ളിം ലീഗുകാരാണ്. വര്‍ഗ്ഗീയ ആക്രമണം നടത്തിയ ലീഗുകാരെ പരസ്യമായി പോലീസ് സ്റ്റേഷനില്‍ കയറി ഭീഷണപ്പെടുത്തി പ്രതികളെ ഇറക്കിക്കൊണ്ടുപോയ ലീഗ് എംഎല്‍എ മാരെ ഒപ്പം നിര്‍ത്തി ചെന്നിത്തല സ്നേഹ സന്ദേശയാത്ര ആരെ വിശ്വസിപ്പിക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. കേരളം കാശ്മീരായി മാറുമെന്ന് മുഖവിലക്കെടുക്കാത്തവര്‍ ഇപ്പോള്‍ അത് യാഥാര്ത്ഥ്യമായിരിക്കൊണ്ടിരിക്കുകയാണെന്ന് അംഗീകരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും നടത്തുന്ന ഇരട്ടത്താപ്പ് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതാണ് ഇടതു സര്‍ക്കാര്‍ തന്നെ കാസര്‍കോട് കലാപം അന്വേഷിക്കാന്‍ നിശ്ചയിച്ച നിസാര്‍ കമ്മീഷന് മുസ്ളിം ലീഗ് ഭരണത്തില്‍ വന്നതിണ്റ്റെ പിറ്റേദിവസം പിരിച്ചുവിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരക്ഷരം പോലും മിണ്ടാതിരുന്നത്. അതുകൊണ്ട് ജില്ലയില്‍ മത ഭീകരവാദികരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഷ്ട്രീയത്തിന്നധീതമായി സമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് സംസാരിച്ച ബിജെപി ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്, കേന്ദ്രത്തിലും കേരളത്തിലും ഭരണത്തില്‍ പങ്കാളിയായ മുസ്ളിം ലീഗ് ഒരു പ്രത്യേക മത വിഭാഗക്കാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭരണം കൈയ്യിലുള്ളതുകൊണ്ട് എന്ത് ധിക്കാരവുമാകാമെന്ന അഹന്തയാണ് ജില്ലയിലെ കലാപങ്ങള്‍ക്ക് മുഴുവന്‍ പിന്നിലുള്ളതെന്നും പറഞ്ഞു. ഇത് ഈനാട്ടിലുള്ളവര് മുഴുവന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമെ ഇതിന് ശാശ്വത പരിഹാരമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് കെ വി രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: