കൊച്ചി: മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ശുചിത്വവര്‍ഷം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭയുടെ മഴയെത്തും മുമ്പെ എന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് മാലിന്യ സംസ്കരണത്തിനാണ്. പണത്തിന്റെ ലഭ്യത പ്രശ്നമില്ലെങ്കിലും ശാസ്ത്രീയവും അനുയോജ്യവുമായ സംസ്കാരണ പദ്ധതി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉറവിട മാലിന്യ സംസ്കരണത്തിലൂടെ പ്രശ്നങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ഇത് അവഗണിച്ച് മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്ന പ്രവണതയാണ് ഇന്ന് സമൂഹത്തിനുളളത്. വ്യക്തിശുദ്ധിയില്‍ ശ്രദ്ധയൂന്നുന്ന നമ്മള് സാമൂഹ്യ ശുദ്ധിയിലും ഏറെ മുന്നോട്ടു പോകേണ്ടതാണ്. കക്കൂസ് മാലിന്യങ്ങളുള്പ്പെടെയാണ് ജനങ്ങള്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ വഴിയില്‍ തളളുന്നത്. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് ജനങ്ങള്‍ ശക്തമായി മുന്നോട്ട് വരണം. ഇതിനായി ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കണമെന്ന് മന്ത്രി പറഞ്ഞു.
മാലിന്യം വഴിയില്‍ തളളുന്നത് തടയുന്നതിനും ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും പൊതുജനമുള്പെടുന്ന ശക്തമായ പട്രോളിംഗ് സംവിധാനമുണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും ബയോഗ്യാസ് പ്ലാന്റുകള്‍ 75 ശതമാനം ഗ്രാന്റോടെ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. കൊച്ചിയുടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ബ്രഹ്മപുരത്ത് സംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിന് 40 ഏക്കറോളം സ്ഥലം മതിയാകും. കൊച്ചി നഗരസഭയുടെ പക്കലുളള ബാക്കി പ്രദേശത്ത് സമീപവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന മികച്ച പദ്ധതി കൊണ്ടുവരുന്നതിനും ലക്ഷ്യമുണ്ട്-മന്ത്രി പറഞ്ഞു.
ജനങ്ങളുടെ വിശ്വാസക്കുറവ് പരിഹരിച്ച് ശാസ്ത്രീയവും മികച്ചതുമായ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം. മനുഷ്യനിര്‍മിത മാലിന്യം സംസ്കരിക്കുന്നതിന് ജനങ്ങള്‍ തന്നെ മുന്നോട്ട് വരണം. കുടിവെളളത്തില്‍ മാലിന്യം കലരാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. പശ്ചിമകൊച്ചി ഭാഗത്ത് കുടിവെളളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് 11 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മൊബെയില്‍ ലാബ് യൂണിറ്റ്, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്ച്ചവ്യാധിക്കെതിരെയുളള ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ടോണി ചമ്മണി പറഞ്ഞു.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ടി.കെ.അഷറഫ്, എസ്സി ജോസഫ്, ടി.ജെ.വിനോദ്, കെ.കെ.സോഹന്‍, രത്നമ്മ രാജു, സൗമിനി ജെയിന്, സെക്രട്ടറി അജിത് പാട്ടീല്‍, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജന്‍ കെ.വി.ബീന, ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ.അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: