കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരകൊല്ലിയില്‍ പില്ലാക്കാവില് ആദിവാസികള്‍ ഭൂമി കയ്യേറി. ആദിവാസിക്ഷേമ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന കുടുംബങ്ങളാണ് ഭൂമി കയ്യേറിയിരിക്കുന്നത്. പുല്‍പ്പള്ളിക്കടുത്ത് ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ഭൂമി കയ്യേറിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയില്‍ ഭൂമി കയ്യേറിയവര്‍ മുന്നൂറോളം കുടിലുകള്‍ കെട്ടി ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചു. മന്ത്രിമാരായ പി.കെ ജയലക്ഷ്മിയും അടൂര്‍ പ്രകാശും സമരഭൂമി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ എന്ന് എത്തുമെന്ന് ഉറപ്പില്ല. ആദിവാസി കോണ്‍ഗ്രസ് കൂടി സമരരംഗത്ത് വന്നതോടെ സമരം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: