ന്യൂദല്‍ഹി: പ്രതിരോധ ഇടപാടുകളിലെ വഴിവിട്ട നീക്കങ്ങളുടെ പേരില്‍ കേന്ദ്രം പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പായതോടെ വകുപ്പ് മന്ത്രി എ.കെ.ആന്റണി എന്‍ഡിഎക്കെതിരെ തിരിഞ്ഞു.
വിവാദമായ തത്ര ട്രക്കിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം രൂക്ഷമായിരിക്കെയാണ് ഉത്തരവാദിത്തം മുഴുവന്‍ എന്ഡിഎക്കുമേല് കെട്ടിവെക്കാനുള്ള ആന്റണിയുടെ ശ്രമം. 1986ലെ ജനറല്‍ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയര്‍മെന്റ് (ജിഎസ്ക്യുആര്) പ്രകാരമുള്ള ചട്ടങ്ങളനുസരിച്ചാണ് സര്‍ക്കാര്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും 2003ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് തത്ര ട്രക്കുകള്‍ തുടര്‍ന്നും വാങ്ങുന്നതെന്നും ആന്റണി അവകാശപ്പെട്ടു. പ്രത്യേക സാഹചര്യങ്ങളും ഓപ്പറേഷന് പരാക്രമിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങള്‍ക്കും വേണ്ടി 1999-2003 കാലത്ത് അന്നത്തെ സര്‍ക്കാര്‍ 2,950 തത്ര ട്രക്കുകള്‍ വാങ്ങിയതായും അദ്ദേഹം പറഞ്ഞു. സൈനിക ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരം 2008 ല്‍ ജിഎസ്ക്യുആര് മാറ്റിയശേഷം ട്രക്കുകള്‍ക്കായി പുതിയ ഓര്‍ഡറുകളൊന്നും നല്‍കിയിട്ടില്ലെന്ന് വന്‍ ബഹളത്തിനിടെ അദ്ദേഹം പറഞ്ഞു.
“തത്രയുടെ ചരിത്രം മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാരും സായുധസേനകളും ഒന്നോ രണ്ടോ ഏഴോ വര്‍ഷത്തേക്കല്ല തത്ര വാങ്ങുന്നത്. 1973 മുതല്‍ ഇത് വാങ്ങുന്നുണ്ട്. അന്ന് ചെക്കോസ്ലാവാക്യ ഒറ്റ രാജ്യമായിരുന്നു”, ആന്റണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: