ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ കവചം തയാറായെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം മേധാവി വി.കെ. സാരസ്വത് അറിയിച്ചു. മിസൈല്‍ പപ്രതിരോധ കവചം ഡിആര്‍ഡിഒ പരീക്ഷിച്ച് ഉറപ്പു വരുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതോടെ എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.
2,000 കിലോമീറ്റര്‍ ദൂരത്തില്‍ വരെയുളള ബാലസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഇതിനു കഴിയും. 2016ഓടെ ദൂരപരിധി 5,000 കിലോമീറ്ററാക്കി ഉയര്‍ത്തുമെന്നും സാരസ്വത് വ്യക്തമാക്കി. അമേരിക്കയുടെ പാട്രിയോട്ട്- 3 സിസ്റ്റത്തിന് സമാനമായാണ് ഇന്ത്യന്‍ പ്രതിരോധ കവചം നിര്‍മിച്ചിരിക്കുന്നത്.
1990ല്‍ ഇറാഖിനെതിരായ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക ഇത് ഉപയോഗിച്ചതാണെന്നും സാരസ്വത് പറഞ്ഞു ആട്ടോമാറ്റിക് ആയാണ് മിസൈല്‍ പ്രതിരോധ കവചത്തിന്റെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: