കണ്ണുര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടിയ തടവ് പുള്ളി അറസ്റ്റിലായി. പിണറായി സ്വദേശി ഇബ്രാഹിം ആണ് ജയില്‍ ചാടിയത്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ശിക്ഷയുടെ കാലാവധി നാളെ കഴിയാനിരിക്കേയാണ് ഇബ്രാഹിം തടവു ചാടിയത്.
ജീവനാംശകേസില്‍ രണ്ട് മാസത്തേക്കായിരുന്നു ഇബ്രാഹിമിനെ ശിക്ഷിച്ചത്. ജോലി ചെയ്യാനായി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയ്ക്കാണ് ഇയാള്‍ ജയില്‍ ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: