തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളം ഉയര്‍ത്തണമെന്ന ബലരാമന് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് എന്ത് അധികാരമാണ് ഉള്ളതെന്ന് അസോസിയേഷന് ചോദിക്കുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കമ്മീഷന് ശമ്പളം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും മാനേജുമെന്റുകള്‍ ആരോപിച്ചു.
നഴ്സുമാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി ഉയര്‍ത്തണമെന്ന ബലരാമന് കമ്മിഷന് ശുപാര്‍ശ ഏകപക്ഷീയമാണെന്ന ആക്ഷേപമാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ഉന്നയിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കമ്മിഷന് തയാറായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ഷിഫ്റ്റ് മാത്രം ഉള്ളപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മൂന്ന് ഷിഫ്റ്റ് നടപ്പാക്കണമെന്ന ആവശ്യം വിരോധാഭാസമാണെന്നും ഇവര്‍ പറയുന്നു.
സ്വകാര്യ ആശുപത്രികളില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചത് പോലീസിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് മാനേജുമെന്റുകള്‍ പറയുന്നത്. ബലരാമന് കമ്മിറ്റിയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് തള്ളി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വീണ്ടും പഠനം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും മാനേജ്മെന്റ് അസോസിയേഷന് അറിയിച്ചിട്ടുണ്ട്. അതേസമയം, ബലരാമന് കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഉള്‍പ്പെടെയുള്ള നഴ്സിംഗത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഈ നിയമം പാസാക്കണമെന്നും സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് വഴങ്ങി റിപ്പോര്‍ട്ട് നടപ്പാക്കാതിരുന്നാല്‍ സമരം തുടങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി.
നഴ്സിംഗ് മേഖലയില്‍ അടിമപ്പണിക്ക് സമാനമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് ബലരാമന് കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശം പൂര്‍ണമായും ലംഘിച്ചാണ് സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരെകൊണ്ട് ജോലി ചെയ്യിക്കുന്നത്. രാത്രി ഷിഫ്റ്റടക്കം തുടര്‍ച്ചയായി 15 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു. തൊട്ടടുത്ത ദിവസം ഇതേ ജോലിസമയത്ത് വീണ്ടും ജോലിക്ക് കയറണം. രോഗി നഴ്സ് അനുപാതം എങ്ങും പാലിക്കപ്പെടുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ അക്കമിട്ട് ബലരാമന് കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ആശുപത്രി മാനേജുമെന്റുകളുടെ കള്ളത്തരങ്ങളെ തുറന്നുകാണിക്കുന്നതാണ് ബലരാമന് കമ്മീഷന് റിപ്പോര്‍ട്ട് എന്നതിനാല്‍ തന്നെയാണ് കമ്മീഷനെ അംഗീകരിക്കാനാവില്ല എന്ന് നിലപാടുമായി സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ രംഗത്തെത്തിയത്. അതേസമയം ബലരാമന് കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും മൗനം പാലിക്കുകയാണ്. വന്‍കിട ആശുപത്രി മാനേജുമെന്റുകള്‍ക്ക് ഒത്താശപാടുന്നവര്തന്നെ ഭരണത്തിലുള്ളപ്പോള്‍ റിപ്പോര്‍ട്ടിന്റെ ഭാവി എന്താകുമെന്ന സംശയമാണ് പരക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: