കാബൂള്‍: അഫ്ഗാനിസ്ഥാനുമായി സൈനിക വിഷയങ്ങളില്‍ ഉള്‍പ്പെടെ സഹകരണം തേടുന്ന കരാറില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചു. 2014 ല്‍ അഫ്ഗാനിലെ നാറ്റോ പിന്മാറ്റത്തിനുശേഷം ദീര്‍ഘകാലാടിസ്ഥാനില്‍ രാജ്യത്തെ യുഎസ് സൈനിക സഹകരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകളും കരാറിലുണ്ട്. ബിന്‍ലാദന്റെ ഒന്നാം ചരമവാര്‍ഷികമായ ഇന്നലെ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അഫ്ഗാനിലെത്തുകയായിരുന്നു ഒബാമ.
യുഎസില്‍ അഫ്ഗാനിസ്ഥാന് ഒരു സുഹൃത്തും സഹപ്രവര്‍ത്തകനും ഉണ്ടെന്ന് ഒബാമ പ്രഖ്യാപിച്ചു. പതിറ്റാണ്ട് മുമ്പ് ആരംഭിച്ച യുദ്ധം ഇരുരാജ്യങ്ങളും ആഗ്രഹിച്ചിരുന്നില്ല. ഈ കരാറോടുകൂടി അഫ്ഗാന് ജനതയ്ക്കൊപ്പം യുഎസ് എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 3,000 ത്തോളം യുഎസ് സേനയാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.
അല്‍ഖ്വയ്ദയുടെ പതനം ഏതാണ്ട് അടുത്തുവെന്നും ഒബാമ പറഞ്ഞു. അഫ്ഗാനുമായുള്ള കരാര്‍ അല്‍ഖ്വയ്ദക്കെതിരെയുള്ള നടപടികളുടെ ആരംഭമാണെന്നും 2011 സപ്തംബര്‍ 11 ലെ ആക്രമണത്തിനുള്ള പ്രതികരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: