പള്ളിക്കത്തോട്: ബിജെപി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മെയ് ൨ന് പഞ്ചായത്ത് പടിക്കല്‍ ഉപവസിക്കുന്നു. രണ്ടരവര്‍ഷക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇഎംഎസ് ഭൂരഹിത, ഭവനരഹിത പദ്ധതി ഇനിയും നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് ഉപവാസം. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി കിടപ്പാടമില്ലാത്ത നൂറുകണക്കിനാളുകളെ വിളിച്ചുവരുത്തി രേഖകളുള്ള ൪൮ കുടുംബങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തി നാലര ഏക്കര്‍ സ്ഥലം നല്‍കാമെന്നും പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തില്ല. മാര്‍ച്ച് ൩൧ന് പദ്ധതി കാലാവധി അവസാനിച്ചിരിക്കുകയാണ്. ആധാരം ലഭിച്ച് പോക്കുവരവ് നടത്തിയാലേ പഞ്ചായത്ത് ഫണ്ട് ഇവര്‍ക്ക് നല്കാന് സാധിക്കൂ. ൪൮ ഗുണഭോക്താക്കളില്‍ ൨൮പേര് മാത്രമാണ് എത്തിയിട്ടുള്ളത്. ബാക്കിയുള്ള കുടുംബങ്ങളുടെ കാര്യത്തില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനം പോലും എടുത്തിട്ടില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോള്‍ റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ഇല്ലാത്തിണ്റ്റെ പേരില്‍ അര്‍ഹരായവര്‍ പലരും ലിസ്റ്റിനു പുറത്തു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെങ്കില്‍ നിലവിലുള്ള ൪൮ പേര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കിയാല്‍ മാത്രമേ സാധിക്കൂ. പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് ഈ പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ പദ്ധതി പരാജയപ്പെട്ടതിണ്റ്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പഞ്ചായത്ത് ഭരണനേതൃത്വം രാജിവയ്ക്കണമെന്ന് ബിജെപി പാര്മെണ്റ്ററി പാര്‍ട്ടി ലീഡര്‍ എന്‍.ഹരി, ബിജെപി പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എം.അജയകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: