കറുകച്ചാല്‍: നാളികേരത്തിണ്റ്റെ വില ക്രമാതീതമായി താണതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. വീട്ടാവശ്യത്തിനായി തേങ്ങാ വാങ്ങാന്‍ ചെന്നാല്‍ ൧൨രൂപ മുതല്‍ ൧൫ രൂപ വരെ കച്ചവടക്കാര്‍ വാങ്ങും. എന്നാല്‍ കര്‍ഷകരില്‍ നിന്നും കച്ചവടക്കാര്‍ വാങ്ങുന്നത്. ൭ രൂപയ്ക്കും ൮ രൂപയുമാണ്. തേങ്ങ കൊപ്രയാക്കി വില്‍ക്കാല്‍ ചെന്നാല്‍ കടമ്പകള്‍ ഏറെയാണ്. വെളിച്ചെണ്ണയാക്കാമെന്നു വിചാരിച്ചാല്‍ കാലാവസ്ഥയും അനുവദിക്കുന്നില്ല. സര്‍ക്കാര്‍ നാളികേരകര്‍ഷകരേ സഹായിക്കാന്‍ കൊപ്രായിക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കൊപ്രായുടെ ഗുണനിലവാരം പരിശോധിച്ച് വെയര്‍ഹൗസ് കണ്ടീഷന്‍ കൊപ്രയല്ലായെന്നു പറഞ്ഞ് തിരിച്ചയക്കുകയാണ് ഗന്ധകം ഇട്ടുപുകച്ചതും ൪ ശതമാനത്തില്‍ താഴെ ജലാംശവും ഒരേ ലാട്ടില്‍ ഉണക്കിയതുമായ കൊപ്രയാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്. ഈ വിധത്തിലുള്ള കൊപ്ര കച്ചവടക്കാര്‍ക്കു മാത്രമെ ഉണ്ടാക്കാന്‍ കഴിയൂ. കര്‍ഷകരില്‍ നിന്നും പച്ചതേങ്ങാ സംഭരിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തേങ്ങായിടുന്നതിന് അമിതകൂലി ഈടാക്കുന്നതും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാക്കുന്നു. തെങ്ങൊന്നിന് ൩൦ രൂപ വരെ കൂലി ഈടാക്കുന്നു. തെങ്ങുകയറ്റതൊഴിലാളികളുടെ കൂലി സര്‍ക്കാര്‍ ഏകീകരിച്ച് പ്രഖ്യാപനം നടത്തണെമന്ന ആവശ്യവും നിലനില്ക്കുന്നു.നാളികേരത്തിന് ഇതു പോലെ വില ഇടിഞ്ഞകാലമുണ്ടായിട്ടില്ല. എന്നാല്‍ വെളിച്ചെണ്ണയുടെ വില മാറ്റമില്ലാതെ ഇടരുകയും ചെയ്യുന്നു. കര്‍ഷകരെ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: