ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോ ഷം നാളെ മുതല്‍ ൧൧ വരെ നടക്കും. വളരെയേറെ പ്രസിദ്ധമായ ദശാവതാരച്ചാര്‍ത്തും നാളെ മുതലാരംഭിക്കും. മെയ് ൫നാണ് നരസിംഹജയന്തി. മുംബൈ ചന്ദ്രശേഖര ശര്‍മ്മയും മുല്ലമംഗലം ത്രിവിക്രമന്‍ നമ്പൂതിരിയും യജ്ഞാചാര്യന്‍മാരായിട്ടുള്ള ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മെയ് ൫ന് ആരംഭിക്കും. ദശാവതാരച്ചാര്‍ത്തിണ്റ്റെ ഒന്നാം ദിവസമായ മെയ് ൨ന് മത്സ്യാവതാരദര്‍ശനം, വൈകിട്ട് ൫മുതല്‍ ൮വരെ, വൈകിട്ട് ൫ന് നാമാര്‍ച്ചന, ൭ന് നൃത്തസന്ധ്യ, മെയ് ൩ന് കൂര്‍മ്മാവതാരം വൈകിട്ട് ൬ന് സ്വരലയം, മെയ് ൪ന് ശ്രീവരാഹാവതാരം, വൈകിട്ട് ൫ന് രഥയാത്രാസ്വീകരണം, ൬ന് സാംസ്കാരിക സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ൭ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം, ൮ന് കഥകളി -പ്രഹ്ളാദചരിതം, നരസിംഹജയന്തി ദിവസമായ മെയ് ൫ന് ഉച്ചയ്‌ക്ക് ൧൨ന് കളഭാഭിഷേകം, നരസിംഹാവതാര ദര്‍ശനം, സപ്താഹയജ്ഞാരംഭം ഉച്ചയ്‌ക്ക് ൧മുതല്‍ അന്നദാനം, വൈകിട്ട് ൬.൩൦ന് ദീപക്കാഴ്ച, മെയ് ൬ന് വാമനാവതാരദര്‍ശനം, രാവിലെ ൭മുതല്‍ ഭാഗവതപാരായണം, വൈകിട്ട് ൭ന് നൃത്തനൃത്യങ്ങള്‍, വൈകിട്ട് ൭ന് ദീപാരാധന, ൭ന് രാവിലെ ൭മുതല്‍ ഭാഗവത പാരായണം, പരശുരാമാവതാരം, ൮ന് രാവിലെ ൬.൩൦ന് ഭാഗവത പാരായണം, ശ്രീരാമാവതാരദര്‍ശനം, ൮ന് രാവിലെ ൬.൩൦മുതല്‍ ഭാഗവതപാരായണം, ബലരാമാവതാരദര്‍ശനം, ൯ന് രാവിലെ ൬.൩൦മുതല്‍ ഭാഗവത പാരായണം, ശ്രീകൃഷ്ണാവതാരദര്‍ശനം, വൈകിട്ട് ൬.൩൦ന് ദീപാരാധന, ൧൧ന് രാവിലെ ൬മുതല്‍ ഭാഗവത പാരായണം, ശ്രീ ഗുരുവായൂരപ്പദര്‍ശനം, ൧൦ന് അവഭൃഥസ്നാന ഘോഷയാത്ര, ൧൧ന് ഭജന്‍സ്, ൧൨ന് യജ്ഞസമര്‍പ്പണം, ൧ന് സമൂഹസദ്യ, വൈകിട്ട് ൬ന് ആനന്ദനടനം, ൬.൩൦ന് ദീപാരാധന എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: