എരുമേലി: ബിലിവിയേഴ്സ് ചര്‍ച്ചിണ്റ്റെ കൈവശമിരിക്കുന്ന മിച്ചഭൂമി കയ്യേറ്റശ്രമമെന്ന നിലയില്‍ നടക്കുന്ന ഭൂമി കയ്യേറ്റ സമരങ്ങളെ തടയാന്‍ പോലീസും തോട്ടം മാനേജ്മെണ്റ്റും വാന്‍ സന്നാഹങ്ങള്‍ ഒരുക്കുന്നു. ചെറുവള്ളി തോട്ടത്തിലേക്ക് വാഹനത്തില്‍ തയറാനുള്ള പ്രധാനപ്പെട്ട വഴികളില്‍ പോലീസിനെ നിയോഗിച്ചിരിക്കുന്നതിനുപുറമേ തോട്ടം തൊഴിലാളികളെക്കൂടി മാനേജ്മെണ്റ്റ് ശമ്പളം നല്കി നിയമിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വാഹനം, ഫോണുകള്‍, വെളിച്ചം സഹിതം നല്കി തൊഴിലാളികളെ രംഗത്തിറക്കിയത് പോലീസിണ്റ്റെ പൂര്‍ണ പിന്തുണയോടുകൂടിയാണ്. മുക്കട, ചേനപ്പാടി എന്നീ പ്രധാന വഴികളില്‍ രണ്ടു കൂട്ടരുടെയും ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ഭൂസമര ജനകീയ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഭൂമി കയ്യേറ്റശ്രമങ്ങള്‍ തടഞ്ഞ രീതി തുടരാന്‍ തന്നെയാണ് തോട്ടം മാനേജ്മെണ്റ്റിണ്റ്റെ തീരുമാനം. ഇതിനായി പുരുഷന്മാരുടെ നാല്പതംഗ സംഘത്തെയാണ് പോലീസിനൊപ്പം നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഭൂമി കയ്യേറ്റത്തെ തുടര്‍ന്ന് തോട്ടം പ്രവേശന കവാടത്തില്‍ പ്രത്യേക നിരീക്ഷണ സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. എന്നാല്‍ പ്രധാന റോഡ് ഭാഗം ഒഴിവാക്കി നടപ്പാത കേന്ദ്രങ്ങളില്ക്കൂടിയുള്ള ഭൂമികയ്യേറ്റക്കാരുടെ വരവാണ് പോലീസിന് തലവേദനയായിത്തീര്‍ന്നിരിക്കുന്നത്. ഇന്നലെ നടന്ന കയ്യേറ്റശ്രമം പൊന്തന്‍പുഴ വനാതിര്ത്തിയില്ക്കൂടിയുള്ള നടപ്പുവഴി മേഖലയിലായിരുന്നു. രണ്ടായിരത്തിഅഞ്ഞൂറിലധികം ഏക്കര്‍ വരുന്ന ചെറുവള്ളി തോട്ടത്തില്‍ ഇത്തരത്തില്‍ നിരവധി നടപ്പാതകളുണ്ട്. വിവാദമായ ഭൂമി കൈമാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന ഭൂമികയ്യേറ്റശ്രമങ്ങള് തോട്ടം മാനേജ്മെണ്റ്റിണ്റ്റെയാണ് ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഭൂമി കയ്യേറ്റത്തില്‍ പങ്കെടുത്ത ഇരുപത് സ്ത്രീകളെ വിയ്യൂറ്‍ ജയിലിലേക്കും ബാക്കി വരുന്ന മുപ്പതോളം പുരുഷന്മാരെ പൊന്‍കുന്നം സബ് ജയിലിലേക്കും റിമാണ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: