ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നര്‍മ്മദാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളി ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറു പേര് മരിച്ചു. പത്തനംതിട്ട അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍, എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം കേശവദാസപുരം എസ്.ബി.ഐ ബാങ്കില്‍ പ്രൊബേഷണറി ഉദ്യോഗസ്ഥരാണ് ഇരുവരും. അപകടത്തില്‍പ്പെട്ടവരെല്ലാം എസ്.ബി.ഐ ജീവനക്കാരാണ്. ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നിഖില്‍ രാമചന്ദ്രന് എന്ന മലയാളി ഉള്‍പ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. എസ്.ബി.ഐയുടെ വിവിധ സര്‍ക്കിളുകളില്‍ നിന്ന് ഇന്‍ഡോറില്‍ പരിശീലനത്തിനെത്തിതായിരുന്നു ഇവര്‍. ബോട്ടിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ ഒരു വശത്തേക്കു നീങ്ങിയതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: