കോട്ടയം: കോട്ടയം ജില്ലയിലെ മണിമല ചെറുവള്ളി എസ്റ്റേറ്റ് കൈയ്യേറി കുടില്‍ കെട്ടാന്‍ ശ്രമം. കേരള ഭൂസമര ജനകീയ ഏകോപനവേദി പ്രവര്‍ത്തകരാണ് എസ്റ്റേറ്റ് കയറിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്ന് രാവിലെ അമ്പതോളം പേരടങ്ങുന്ന സംഘം ചെറുവള്ളി എസ്റ്റേറ്റിലെത്തി ഭൂമി കയ്യേറി സമരം തുടങ്ങിയത്. കുടില്‍ കെട്ടി സമരം നടത്തുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായാണ് സംഘമെത്തിയത്. വിവരം എസ്റ്റേറ്റ് തൊഴിലാളികള്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് മണിമല സി.ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
26 പുരുഷന്മാരും 20 സ്ത്രീകളുമടക്കം 46 പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അനധികൃത കയ്യേറ്റം, എസ്റ്റേറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തുക എന്നിവയടക്കമുള്ള കേസുകള്‍ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: