ന്യൂദല്‍ഹി: നാലു ചക്ര വാഹനങ്ങളില്‍ കറുത്ത് ചില്ല ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
നാലുചക്ര വാഹനങ്ങളില്‍ കറുത്ത ചില്ലുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായ കുറ്റകൃത്യങ്ങള്‍ക്കും സുരക്ഷാപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അദ്ധ്യക്ഷനായ സുപ്രീംകോടതിയുടെ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഭാഗികമായി കാണാന്‍ കഴിയുന്ന കറുത്ത ചില്ലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ട്. ഇതിന്റെ മറവില്‍ നൂര്‍ ശതമാനവും കറുത്ത ചില്ലുകള്‍ ഉപയോഗിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കറുത്ത ചില്ലുകള്‍ പൂര്‍ണ്ണമായും കോടതി നിരോധിച്ചത്.
വി.ഐ.പി വാഹനങ്ങളില്‍ സുരക്ഷയ്ക്കായി കറുത്തഗ്ലാസുകള് ഉപയോഗിക്കുന്നതില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: