കാസര്‍കോട്: കാസ ര്‍കോട് വീണ്ടും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. ക്ഷേത്രങ്ങള്‍ക്ക് നേരെ വീണ്ടും കല്ലേറ്. ബുധനാഴ്ച രാത്രി കാസര്‍കോട് നഗരത്തിനടുത്ത് പല ഭാഗത്തും ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപകമായ രീതിയില്‍ കല്ലേറ് നടന്നു. കല്ലേറ് നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ തുടരെ തുടരെ പ്രകോപനമുണ്ടാക്കി വീണ്ടും വര്‍ഗ്ഗിയ സംഘര്ഷമുണ്ടാക്കുന്നതിനുവേണ്ടിയാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും പോലീസും ജില്ലാ ഭരണ കൂടവും ജനപ്രതിനിധികളും ഇത്തരം സംഭവത്തില്‍ പക്ഷപാതപരമായി നിലപാടെടുക്കുകയാണ്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഇല്ലാത്തതാണ് ഇത്തരത്തില്‍ വീണ്ടും വീണ്ടും അക്രമങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഇന്നലെ രാത്രി മൊഗ്രാല്‍ പുത്തൂറ്‍, ശാസ്താനഗറില്‍ അയ്യപ്പ ഭജന മന്ദിരത്തിനു നേരെ മൂന്നുപേര്‍ കല്ലെറിഞ്ഞതോടെയാണ് അക്രമ സംഭവങ്ങള്‍ക്കു തുടക്കം. സംഭവത്തില്‍ ശാസ്താ നഗറിലെ ഗണേശിണ്റ്റെ പരാതി പ്രകാരം കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഈ സംഭവത്തിണ്റ്റെ തുടര്‍ച്ചയായി ചൗക്കി, സിപിസിആര്‍ ഐയ്ക്കു സമീപത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു നേരെയും കല്ലേറുണ്ടായി. അഡുക്കത്തുബയല്‍, ശ്രീ സുബ്രഹ്മണ്യ ഭജന മന്ദിരത്തിണ്റ്റെ മുന്‍വശത്തുള്ള ഭണ്ഡാരവും മയില്‍ സ്തൂപവും തകര്‍ത്തിട്ടുണ്ട്. ഇതും ഇന്നലെ പുലര്ച്ചെയാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കൂടിനിന്നവരെ പിരിച്ചുവിട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് അഡുക്കത്തുബയലില് കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. ഇതേ തുടര്‍ന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന പലര്‍ക്കുനേരെയും അക്രമം നടന്നതായി പറയപ്പെടുന്നു. ശാസ്താനഗര്‍ ശ്രീഅയ്യപ്പ ഭജനമന്ദിരത്തിണ്റ്റെ ഭരണ സമിതിയും ഹരിജാല്‍ മഹാവിഷ്ണുക്ഷേത്രത്തിണ്റ്റെ ഭരണസമിതിയും പഞ്ചദഗുഡ്ഡെ ശ്രീകൃഷ്ണ ഭജന മന്ദിരത്തിണ്റ്റെ പ്രതിഷ്ഠ മഹോത്സവ കമ്മറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. ഇത്തരം ഭീകരവാദികളെ വളരാന്‍ അനുവദിക്കരുതെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിണ്റ്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: