ഗുരുവനോടെപ്പമിരിക്കുക എന്നാല്‍ ഒരാളുടെ സ്വത്വത്തിലിരിക്കുക എന്നാണ്. ഇതു രണ്ടും ഒന്നാണ്. പലപ്പോഴും ഒരാള്‍ വിവേകത്തെ തിരിച്ചറിയുന്നു. പക്ഷേ, അതിനും സ്വന്തം ജീവിതത്തിനുമിടയ്ക്ക് ഒരകലം കാണുന്നുണ്ട്. ഒരു ശിഷ്യനാകുമ്പോള്‍ ആ വിടവിനൊരു പാലം പണിയുകയാണ് നാം ചെയ്യുന്നത്. വിവേകവും പ്രായോഗിക ജീവിതവും തമ്മില്‍ യോജിക്കുമ്പോള്‍ നാം ഗുരുവിനോടൊപ്പമാണ്. ഗുരുവിനെ ബഹുമാനിക്കയെന്നാല്, നിങ്ങളുടെ ഉള്ളിലെ പ്രകൃതത്തെ ആദരിക്കുക എന്നാണര്‍ത്ഥം.
‘ചെറിയ’ മനസ്സും’വലിയ’ മനസ്സും ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചിലയവസരങ്ങളില്‍ വലിയ മനസ്സ് ചെറിയ മനസ്സിനെ കീഴടക്കുന്നു. ചിലപ്പോള്‍ നേരെ തിരിച്ചും, ചെറിയ മനസ്സ് വലിയ മനസ്സിനെ കീഴടക്കുമ്പോള്‍ ദുരിതമാണ് ഫലം. വലിയ മനസ്സ് ചെറിയ മനസ്സിനെ കീഴ്ടക്കുമ്പോഴോ നാം ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന ചെറിയ മനസ്സ് സന്തോഷം വാഗ്ദാനം ചെയ്യുമെങ്കിലും നമ്മെ വെറുംകൈയോടെ ഉപേക്ഷിക്കും. തുടക്കത്തില്‍ ചെറിയ തടസ്സങ്ങളുണ്ടായാലും വലിയ മനസ്സ് നിങ്ങളില്‍ ആനന്ദം നിറയ്ക്കും.
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകരുടെ ഇടയില്‍ തമ്മില്‍ കാണുമ്പോള്‍ ‘ജയ് ഗുരുദേവ്’ എന്ന് ആശംസിക്കുന്ന പതിവുണ്ട്. എന്താണ് അതിന്റെ അര്‍ത്ഥം. ഗുരുദേവിന് വിജയമുണ്ടാകട്ടെ? എന്നാണെന്നാകും നിങ്ങള്‍ അദ്ദേഹത്തോടെ പറയാനാവില്ല. കാരണം അദ്ദേഹം എത്രയോ മുന്‍പ് എല്ലാം നേടിയ ആളാണ്. ‘ഗുരു’ എന്നാല്‍ ‘മഹത്തായ’ എന്നര്‍ത്ഥം. ജയ് എന്നാല്‍ വിജയം. ദേവ എന്നാല്‍ സന്തോഷവാനായ, തമാശ ഇഷ്ടപ്പെടുന്ന ചിരിയും കളിയും ഉള്ള ഒരാള്‍. ചിരിയും കളിയുമായിരിക്കുന്ന ഒരാള്‍ ഗാംഭീര്യമുള്ളവനാകില്ല. എന്നാല്‍ ഗാംഭീര്യമുള്ളവന്‍ തമാശക്കാരനായിരിക്കുകയുമില്ല എന്നാണ് നാം സാധാരണ കാണാറുള്ളത്.
‘നിന്നിലെ വലിയ മനസ്സ് വിജയിക്കട്ടെ’ എന്നാണ് ജയ് ഗുരുദേവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ മനസ്സ് ഗാംഭീര്യവും കളിതമാശ നിറഞ്ഞതുമാണ്. നിങ്ങളിലെ മഹത്വത്തിന് വിജയം എന്നാണ്. ‘ജയ് ഗുരുദേവ്’ എന്നതിനര്‍ത്ഥം.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: