ബംഗളൂരു: രാജ്യത്തെ ആദ്യ തദ്ദേശ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-ഒന്ന് നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് പിഎസ്എല്‍വി-സി 19 ന്റെ സഹായത്തോടെ പുലര്‍ച്ചെ 5.47 നാണ് വിക്ഷേപിക്കുക. രാപ്പകല്‍ കാലാവസ്ഥാ ഭേദമില്ലാതെ ഭൗമചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ള 1850 കിലോഗ്രാം വരുന്ന ഉപഗ്രഹം 536 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
റിസാറ്റ്-ഒന്ന് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഐഎസ്ആര്‍ഒ ആരംഭിച്ചിരുന്നു. ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പാണ് റിസാറ്റ്-ഒന്നിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നൂതന ഉപഗ്രഹ ചിത്ര സംപ്രേഷണ സംവിധാനമുള്ള സിന്തറ്റിക് അപോര്ചര് റഡാര്‍ (സാര്‍) പോലോഡാണ് ഇതിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: