വയനാട ് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി പട്ടണ മദ്ധ്യത്തിലാണ് പുരാണപ്രസിദ്ധമായ മഹാഗണപതി ക്ഷേത്രം. സുല്‍ത്താന്‍ബത്തേരി വയനാട്ടിലെ പ്രസിദ്ധമായ പട്ടണങ്ങളിലൊന്നാണ്. തമിഴനാട്ടിലേയ്‌ക്കും കര്‍ണ്ണാടകത്തിലേയ്‌ക്കും കടക്കാനുള്ള പാതകളുടെ സംഗമസ്ഥാനവുമാണിത്. പടയോട്ടകാലത്ത് ടിപ്പുവിന്റെ പട്ടാളത്താവളമായും ഇവിടം അറിയപ്പെട്ടിരുന്നു. ചേരസമാന്തരാജാക്കന്മാരുടെ കാലത്ത് തലയുയര്‍ത്തി നിന്നിരുന്ന ഈ പട്ടണവും പരിസരവും ഗണപതിവട്ടം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. ടിപ്പുസുല്‍ത്താന്റെ വരവിനുശേഷം ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സ്ഥലത്തിന്റെ സുല്‍ത്താന്‍ബാറ്ററി എന്നാക്കി. പിന്നീടത് സുല്‍ത്താന്‍ബത്തേരിയുമായി. കോട്ടയം രാജാവിന്റെ അധീനതയില്‍ ബത്തേരിയും മറ്റു പ്രദേശങ്ങളും ഉണ്ടായിരുന്നെങ്കിലും വയനാടിന്റെ പ്രാചീനചരിത്രത്തില്‍ ഇടം തേടാന്‍ കഴിഞ്ഞത് ക്ഷേത്രങ്ങള്‍ക്കായിരുന്നു. പൗരാണികമായ ഗണപതിക്ഷേത്രം, മാരിയമ്മന്‍കോവില്‍, നരസിംഹക്ഷേത്രം, ജൈനക്ഷേത്രം എന്നിവയെ കൂടാതെ നശിച്ചതും ഇടിഞ്ഞുപൊളിഞ്ഞതുമായ മറ്റനേകം ക്ഷേത്രങ്ങളും ഇതിലുള്‍പ്പെടും. അങ്ങനെ ഗണപതിക്ഷേത്രത്തിന് നാശമുണ്ടായെങ്കിലും വിഗ്രഹം നശിച്ചില്ല. മഹാഗണപതിയുടെ അഞ്ചടിയോളം പൊക്കമുള്ള ശിലാവിഗ്രഹം. ഇതിനു സമാനമായ വിഗ്രഹം മേറ്റ്വിടെയും കണ്ടെന്നുവരില്ല.
സന്യാസത്തിലൂടെ കര്‍മ്മയോഗമനുഷ്ഠിച്ച മഹാനായ സ്വാമി ഗുരുവരാനന്ദജിയുടെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തി. ബത്തേരി ഗണപതി ക്ഷേത്രസമിതിയുടെ അധീനതയില്‍ മറ്റ് മൂന്ന് ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ബത്തേരി മാരിയമ്മന്‍ ക്ഷേത്രവും ബത്തേരി തലച്ചില്വാന്‍ ക്ഷേത്രവും പൊന്‍കുഴി ശ്രീരാമ-സീതാ ക്ഷേത്ര സമുച്ചയവുമാണിവ. ബത്തേരി പട്ടണത്തില്‍ രാജവീഥിക്കരുകിലാണ് മഹാഗണപതിക്ഷേത്രം. ഭഗവാന്‍ വിഘ്നേശ്വരന്‍ കിഴക്കോട്ട് ദര്‍ശനമേകുന്നു. ഉപദേവന്മാരായി ഭഗവതിയും അയ്യപ്പനും നാഗരാജാവും ശിവനും, നാലമ്പലത്തിനുപുറത്ത് ശ്രീകൃഷ്ണനുമുണ്ട്. ധ്വജമുണ്ട്. ഗണപതിഹോമവും, നെയ്പായസവും പ്രധാന വഴിപാടുകളാണ്. മഴ പെയ്യുന്നതിനായി ഇവിടെ ജലാഭിഷേകം വഴിപാട് നടത്തുക പതിവായിരുന്നു വെന്ന് പഴമക്കാര്‍ പറയുന്നു.
മണ്ഡലകാലത്തും വ്യശ്ചികം ഏഴിനും തുടങ്ങുന്ന പ്രസാദമൂട്ട് വിശേഷമാണ്. കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഭാഗവത സപ്താഹം മുടങ്ങാതെ നടന്നുവരുന്നുവെന്ന ഖ്യാതി നേടിയ ക്ഷേത്രവുമാണിത്. സംഗീതോത്സവം ഉള്‍പ്പെടെ നവരാത്രിക്ക് വിപുലമായ പരിപാടികളാണുള്ളത്. വിനായചതുര്‍ത്ഥിക്ക് ആയിരത്തിയെട്ട് കൊട്ടത്തേങ്ങയുടെ മഹാഗണപതി ഹോമവുമുണ്ട്. മകരം പതിനഞ്ചിന് കൊടിയേറി ആറുദിവസത്തെ ഉത്സവം. ഉത്സവത്തിന് ആദിവാസികളെത്തും. മഹാഗണപതിയുടെ മഹോത്സവം ബത്തേരി നിവാസികളുടെ ദേശീയോത്സവമായി ആഘോഷിച്ചുവരുന്നു.
പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: