റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആന്ധ്ര-ഒഡീഷ-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ മലനിരകളിലേക്കാണ് കളക്ടറെ കൊണ്ടുപോയതെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. മാവോയിസ്റ്റുകള്‍ക്ക് ശക്തമായി സ്വാധീനമുള്ള പ്രദേശമാണിത്.
മലനിരകളില്‍ എവിടെയാണ് കളക്ടര്‍ ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു. ഇതുവരെയും മാവോയിസ്റ്റുകള്‍ സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അവരുടെ ആവശ്യം എന്തെന്നറിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ തന്റെ ഭര്‍ത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അലക്സ് പോളിന്റെ ഭാര്യ ആശ ആവശ്യപ്പെട്ടു.
ആസ്തമ രോഗിയായ അലക്സ് പോളിന്റെ കൈവശം മരുന്നൊന്നും ഇല്ലാത്തതിനാല്‍ ജീവന് അപകടത്തിലാണെന്നും ഭാര്യ ആശ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മാവോയിസ്റ്റുകള്‍ മനസിലാക്കണമെന്നും ആശ ആവശ്യപ്പെട്ടു. കളക്ടറെ തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് സുക്മ ജില്ലയിലെ പ്രാദേശിക പാര്‍ട്ടികള്‍ ബന്ദ് ആചരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് നാലരയോടെ മാവോവായിസ്റ്റുകള് അലക്സിനെ തട്ടിക്കൊണ്ട് പോയത്. കരലപാലിനടുത്ത് ഗ്രാമസ്വരാജ് പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുപതോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം അലക്സിനെ തട്ടിക്കൊണ്ട്പോയത്. പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.
പരിപാടി നടന്നു കൊണ്ടിരിക്കുന്നതിനിടയ്ക്ക് സ്ത്രീകളടക്കമുള്ള 50പേരടങ്ങിയ സംഘമാണ് അലക്സിനെ തട്ടിക്കൊണ്ട് പോയത്. അലക്സിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാവോയിറ്റുകള്‍ സംഭവസ്ഥലത്ത് ചെയ്ത് വച്ച് തന്നെ വെടിവച്ച് കോന്നിരുന്നു. സംഘത്തില്‍ 20പേരോളം ആയുധധാരികളായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴിനല്‍കി.
അലക്സിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധിശ്രമിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍സിംഗ് പറഞ്ഞു. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ് അലക്സ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: