തൃശൂര്‍: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പുഴുക്കുത്തുകളും അഴിമതിക്കാരുമുണ്ടെന്ന് ആക്ഷേപം ഉയരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍. ദരിദ്രര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. അഴിമതി ആരോപിക്കപ്പെട്ട സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാരും ഇംപീച്ച് ചെയ്യപ്പെട്ടവരും ഇവിടെയുണ്ട്. ജഡ്ജിമാരില്‍ ഒരു വിഭാഗം അഴിമതിക്കാരും സ്വാധീനത്തിനും വഴങ്ങുന്നവരുമാണെന്ന ആക്ഷേപവുമുണ്ട്.
ലഖ്‌നൗ ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞ് നാറുന്നുവെന്ന് പറഞ്ഞത് സുപ്രീംകോടതിയാണ്. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്നും. ഒഴിവാക്കിയെടുക്കാന്‍ ചില ജഡ്‌ജിമാര്‍ക്ക് കോഴ കൊടുത്തുവെന്ന് കോഴ കൊടുത്തയാള്‍ തന്നെ തുറന്നു പറഞ്ഞു. ജുഡീഷ്യറിയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നതിന്റെ തെളിവാണിതെല്ലാം.
ദരിദ്രന് പലപ്പോഴും അര്‍ഹിക്കുന്ന നീതി ലഭിക്കുന്നില്ല. കോടതിയെ സമീപിക്കാന്‍ ദശലക്ഷം രൂപ വേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന വിധികളുണ്ടാകുന്നു. വിമര്‍ശനങ്ങളെ വൈരാഗ്യബുദ്ധിയോടെയാണു വിധികര്‍ത്താക്കള്‍ കാണുന്നത്. ന്യൂനതകളുണ്ടെങ്കിലും ജുഡീഷ്യറി പരാജയമല്ലെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: