കാസര്‍കോട്: കാസ ര്‍കോട് താലൂക്ക് സപ്ളൈ ഓഫീസില്‍ ഭരണ കക്ഷിയില്‍ പെട്ട ചിലരുടെ ഇടപെടല്‍ മൂലം സാധാരണക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്ന് വ്യാപക പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ഒന്നും നടക്കാത്ത അവസ്ഥയാണ്. അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉന്നത നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടാണ് താലൂക്ക് സപ്ളൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ഓഫീസില്‍ റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ചില മധ്യവര്‍ത്തികള്‍ക്ക് 5൦൦, 1൦൦൦ രൂപ കൈകൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡിണ്റ്റെ അപേക്ഷ തന്നെ കാണാതാവുന്ന അവസ്ഥയാണ്. കാര്‍ഡ് ലഭിക്കാത്തതുമൂലം പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് കൊണ്ട് പെട്ടെന്ന് കാര്‍ഡ് ലഭിക്കാന്‍ ജനങ്ങള്‍ ഇവരുടെ ചൂഷണത്തിന് വിധേയരാവുകയാണ്. കൃത്യമായ രേഖകള്‍ ഹാജരാക്കി അപേക്ഷിക്കുന്നയാള്‍ക്ക് മധ്യവര്ത്തിയില്ലെങ്കില് ൬ മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സത്യസന്ധമായും കാര്യക്ഷമതയോടും കൂടി ഓഫീസ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് യുവമോര്‍ച്ച് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്.സുനില്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: