കോട്ടയം: നാട്ടാന പരിപാലനനിയമം കര്‍ശനമായി നടപ്പാക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. നാട്ടാനകളെ സംബന്ധിച്ച ഡേറ്റ ബുക്കുകള്‍ ആന ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇത്തരത്തില്‍ ഡേറ്റ ബുക്കുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം. ഡേറ്റാ ബുക്കുകള്‍ക്കാവശ്യമായ വിശദവിവരങ്ങള്‍ തരാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും വനംമന്ത്രി യോഗത്തില്‍ പറഞ്ഞു. കോട്ടൂരും മലയാറ്റൂരുമുളള ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ആനകളെ സംരക്ഷിക്കും. ആന പാപ്പാാര്ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും ഇല്ലാത്ത നിയമത്തിണ്റ്റെ പേരില്‍ ഇനി കേസെടുക്കില്ല. നിയമം അനുശാസിക്കുന്ന തരത്തിലുളള വാഹനങ്ങളില്‍ മാത്രമേ ആനയെ കൊണ്ടുപോകാവൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു കാരണവശാലും കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ ആനയെ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ പീഡിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പീഡിപ്പിച്ചാല്‍ കര്‍ശനനടപടി ബന്ധപ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കും. ഇപ്പോള്‍ ഡേറ്റ ബുക്കുകളില്‍ ഉള്ക്കൊ ളളിച്ച ആനകളുടെ പ്രത്യേകതകളും ഉടമസ്ഥരുടെ ചിത്രങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീ കരിക്കും. കേരള ടൂറിസത്തിന് ഇത് ഒരു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമസ്ഥാവകാശം രജിസ്റര്‍ ചെയ്യുന്നതിന് ഒരവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സീസണ് കഴിഞ്ഞാല്‍ ആനകള്‍ക്കുളള വിശ്രമത്തിനും ഭക്ഷണത്തിനും സ്ഥലം വനംവകുപ്പ് നല്‍കും. നാലേകാല്‍ കോടി രൂപ ചെലവാക്കി ഗുരുവായൂരില്‍ ആന പാര്‍ക്ക് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആന പാപ്പാാരുടെ ഇന്‍ഷ്വറന്‍സ് പരിഷ്കരിക്കും. മദ്യപിക്കാത്ത സ്വഭാവഗുണമുളള പാപ്പാാരെ വനംവകുപ്പ് നിയമിക്കുമെന്നും പ്രായം ചെന്ന ആനകള്‍ക്കായി വനംവകുപ്പിണ്റ്റെ നേതൃത്വത്തില്‍ സംരക്ഷണകേന്ദ്രം തിരുവനന്തപുരത്ത് കോട്ടൂരില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള എലിഫെണ്റ്റ് ഓണേഴ്സ് ഫെഡറേഷന് രക്ഷാധികാരി കെ.ആര്.സി. മേനോന് ഡേറ്റ ബുക്കിണ്റ്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, മുനിസിപ്പല്‍ ക്ണ്സിലര്മാരായ വി.കെ. അനില്‍കുമാര്‍, സിന്‍സി പാറേല്‍, കേരള എലിഫെണ്റ്റ് ഓണേഴ്സ് പ്രസിഡണ്റ്റ് എം. മധു, ഫെസ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വത്സന് ചമ്പക്കര, കേരള എലിഫെണ്റ്റ് ഓണേഴ്സ് ഫെഡറേഷന് രക്ഷാധികാരി അഡ്വ. ടി.എന്‍. അരുണ്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ആണ്റ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വി. ഗോപിനാഥ് സ്വാഗതവും കേരള എലിഫെണ്റ്റ് ഓണേഴ്സ് ഫെഡറേഷന് വൈസ് പ്രസിഡണ്റ്റ് പ്രൊഫ. ബാബു നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: