Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിയാലില്‍ ഇന്റഗ്രേറ്റഡ്‌ എയര്‍പോര്‍ട്ട്‌ മാനേജ്മെന്റ്‌ സിസ്റ്റം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 09:10 pm IST
in Kerala

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ മുഴുവന്‍ ഓഫീസ്‌ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ ഏകോപിപ്പിച്ച്‌ ഒരൊറ്റ ശൃംഖലയിലാക്കുന്നു. ഇന്റര്‍ഗ്രേറ്റഡ്‌ എയര്‍പോര്‍ട്ട്‌ മാനേജ്മെന്റ്‌ സിസ്റ്റം (ഐഎഎംഎസ്‌) എന്ന ഈ നൂതന സംവിധാനം നിലവില്‍ വരുന്നതോടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള പരസ്പര വിവര വിനിമയം കൂടുതല്‍ എളുപ്പത്തിലാകും. ഇതോടെ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വര്‍ധിക്കും.

എയര്‍പോര്‍ട്ട്‌ ഓപ്പറേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌ ജര്‍മന്‍ കമ്പനിയായ യുഎഫ്‌ഐഎസിന്റെ എഒഡിബി (എയര്‍പോര്‍ട്ട്‌ ഓപ്പറേഷന്‍ ഡാറ്റാ ബേസ്‌) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌. ഭാവിയില്‍ എയര്‍ലൈന്‍ ഓപ്പറേഷനുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിന്‌ അനുസരിച്ച്‌ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കഴിവ്‌ ഈ സോഫ്റ്റ്‌വെയറിനുണ്ട്‌. മൈക്രോസോഫ്റ്റിന്റെ നാവിഷന്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌ ഡ്യൂട്ടിഫ്രീയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌. കാര്‍ഗോയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ പ്രത്യേക സോഫ്റ്റ്‌വെയര്‍ നിലവില്‍ ഉപയോഗിച്ചുവരുന്നുണ്ട്‌. ഫിനാന്‍സ്‌, എച്ച്‌ആര്‍, നോണ്‍ എയ്‌റോനോട്ടിക്കല്‍ റവന്യൂ, മെയിന്റനന്‍സ്‌, സ്റ്റോഴ്സ്‌ ആന്റ്‌ ഇന്‍വെന്ററി എന്നിവ ഒരൊറ്റ ശൃംഖലയാക്കി നിയന്ത്രിക്കുന്നത്‌ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌. അത്യാധുനികമായ ഇആര്‍പി ഇസിസി 6.0 സൊലൂഷനാണ്‌ ഈ സിസ്റ്റത്തില്‍ ഉപയോഗിക്കുന്നത്‌. ഇതിനാവശ്യമായ എന്റര്‍പ്രൈസസ്‌ റിസോഴ്സ്‌ പ്ലാനിംഗ്‌ പാക്കേജ്‌ ജര്‍മ്മനി ആസ്ഥാനമായുള്ള കമ്പനിയായ എസ്‌എപിയുടേതാണ്‌.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ ഏകോപിപ്പിക്കുന്നത്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോള്‍ജി രംഗത്തെപ്രമുഖ സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്‌. ഈ വര്‍ഷാവസാനത്തോടെ പുതിയ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.

പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാനേജ്മെന്‍റിന്‌ ഓരോ ഡിപ്പാര്‍ട്ടുമെന്റുകളിലും സേവന മേഖലകളിലും ഉണ്ടാകുന്ന സംഭവങ്ങളും മാറ്റങ്ങളും തല്‍സമയം തന്നെ ലഭിക്കും. ഇതനുസരിച്ച്‌ മാനേജ്മെന്റിന്‌ യഥാസമയത്ത്‌ ഫലപ്രദമായി ഇടപെടുവാന്‍ കഴിയും. ഇആര്‍പിയിലെ ഫിനാന്‍സ്‌ മൊഡ്യൂള്‍ സിസ്റ്റത്തിലൂടെ തല്‍സമയ സാമ്പത്തികനിലയും കൃത്യമായി ലഭിക്കും. ഐഎഎംഎസ്‌ സിസ്റ്റം നടപ്പിലാകുന്നതോടെ കൂടുതല്‍ സുതാര്യവും വേഗതയേറിയതും ഫലപ്രദവുമായ പ്രവര്‍ത്തനരീതി ഉടലെടുക്കുകയും മാനേജ്മെന്റിന്‌ ഓരോ മേഖലയും കൃത്യമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും കഴിയുന്നതോടൊപ്പം ജീവനക്കാരുടെ പ്രവത്തനമികവ്‌ വര്‍ധിക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.