ബീജിംഗ്/വാഷിംഗ്ടണ്‍: തങ്ങളുടെ വടക്കന്മേഖലയടക്കം ഏഷ്യയിലെവിടെയും ചെന്നെത്താന്‍ ശേഷിയുളള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയില്‍ അഗ്നി-5 ന്റെ വിജയകരമായ പരീക്ഷണത്തില്‍ അമര്‍ഷത്തോടെ ചൈന.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയിലായ അഗ്നി-5 ന്റെ വിക്ഷേപണം ഇന്ത്യക്കും ചൈനക്കുമിടയില്‍ മറ്റൊരു ആയുധപന്തയത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് ചൈനീസ് അധികൃതര്‍ നല്കുന്നു. അടുത്തിടെ നടന്ന ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ബ്രിക്സ്’ സമ്മേളനത്തിനിടെ ഇരുരാജ്യങ്ങള്ക്കുമിയിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിരുന്നതായി വിക്ഷേപണവിജയം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
അഗ്നി-അഞ്ചിന്റെ വിക്ഷേപണ വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പ്രകോപനപരമാണ്. ചൈനയുടെ ആണവായുധശക്തി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ദൃഢമാണ്. അത് പിന്തുടരാനുള്ള കഴിവ് ന്യൂദല്ഹിക്കില്ല. ശക്തി സംഭരിക്കാന്‍ ഇന്ത്യ അധികം ശ്രമിക്കേണ്ട. ചൈനയുടെ പ്രവിശ്യകളിലേക്ക് മിസെയിലുകള്‍ പായിച്ച് എന്തെങ്കിലും നേടാമെന്നത് വ്യാമോഹമാണ്, ചൈനയില്‍ ഏറെ സ്വാധീനമുള്ള സായാഹ്ന പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമാണ് ഗ്ലോബല്‍ ടൈംസ്.
അതുകൊണ്ടുതന്നെ അയല്‍രാജ്യമായ ചൈനയുടെ അധികൃതര്‍ ഇന്നലെ പുറത്തിറക്കിയ പല പ്രസ്താവനകളിലും ഇതുസംബന്ധിച്ച ആശങ്കയും വ്യക്തമാണ്. മിസെയില്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ അതിവേഗം വികാസം പ്രാപിക്കുകയാണെന്നും ഗ്ലോബല്‍ ടൈംസ് വിലയിരുത്തുന്നുണ്ട്.
ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണ്. ഇന്ത്യന്‍ സൈന്യം ചെലവഴിക്കുന്ന ആയുധങ്ങളുടെ എണ്ണം 2012 ല്‍ ഇതുവരെമാത്രം 17 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. സ്വന്തം പ്രതിരോധ ബജറ്റ് 10,600 യുഎസ് ഡോളര്‍ നാലുമാസം കൊണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് ചൈന വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹത്തോട് കടപ്പാടുള്ള രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്ക വാഷിംഗ്ടണില്‍ പ്രഖ്യാപിച്ചു. ലോകരാജ്യങ്ങളോട് പ്രതികൂലമായ ഒന്നിലും സുദൃഢമായ വര്‍ധനവ് ഇന്ത്യ വരുത്താറില്ല. വാഷിംഗ്ടണിലും സിയോളിലും നടന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ സാന്നിധ്യം ഇത് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസെയിലായ അഗ്നി-5 ന്റെ വിക്ഷേപണ വിജയത്തില്‍ ആശങ്കയില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടണ്ണര്‍ പതിവ് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
നയതന്ത്രതലത്തിലും സുരക്ഷാ പങ്കാളിത്തത്തിലും ഇന്ത്യയുമായി ശക്തമായൊരു ബന്ധം അമേരിക്കക്കുണ്ട്. പ്രതിരോധം മുതല്‍ എല്ലാ തലത്തിലും ഇന്ത്യയുമായി ചര്‍ച്ച നടത്തിയിട്ടുള്ളതുകൊണ്ടുതന്നെ അഗ്നി-5 ന്റെ വിക്ഷേപണം അത്ര വലിയ പ്രശ്നമായി കാണുന്നില്ലെന്നും വക്താവ് പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ അഗ്നി-5 വിക്ഷേപണ വിജയം പാക്കിസ്ഥാന് വെബ്സൈറ്റുകള്‍ ആഘോഷമാക്കി. ‘അഗ്നി-5 മിസെയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു’ എന്ന തലക്കെട്ടോടെ വാര്‍ത്താഏജന്‍സിയായ ‘ദ ന്യൂസ് ഇന്റര്‍നാഷണല്‍’ ഒരു സ്റ്റോറി തയ്യാറാക്കി. ദല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിന്റെ പശ്ചാത്തലത്തോടുകൂടി അഗ്നി-5 ന്റെ പരീക്ഷണ ചിത്രങ്ങളാണ് ഏജന്‍സി പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: