വാഷിംഗ്ടണ്‍: ഹക്കാനി തീവ്രവാദി ഗ്രൂപ്പുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് തടസ്സമാകുംവിധം പാക്കിസ്ഥാന് സര്‍ക്കാര്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കരുതെന്ന് മുന്‍ യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കയിന്.
അടുത്തകാലത്ത് ഹഖാനി ഗ്രൂപ്പ് കാശ്മീരില്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ അദ്ദേഹം പ്രതിഷേധിച്ചു. ഹക്കാനി ഗ്രൂപ്പ് പാക്കിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കാശ്മീര്‍ പ്രശ്നം ഹഖാനി ഗ്രൂപ്പിനെതിരെയുള്ള നടപടികള്‍ക്ക് തടസമാകരുത്. പാക് ചാരസംഘടന ഐഎസ്ഐ തീവ്രവാദ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ട്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അഫ്ഗാനിസ്ഥാനോടുള്ള നയത്തെ അദ്ദേഹം വിമര്‍ശിച്ചു. കാര്‍ണി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് അഫ്ഗാനിസ്ഥാന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മക്കയിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: