മൂവാറ്റുപുഴ: അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ തീവ്രവാദ സംഘടനയുടെ രാഷ്ട്രീയ സംഘടന മൂവാറ്റുപുഴയില്‍ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഫ്രീഡം പരേഡ് നടത്താന്നീക്കം സാധ്യത. കൈപ്പത്തി വെട്ടിന് ശേഷം ആഗസ്റ്റ് പതിനഞ്ചിന് പല സ്ഥലങ്ങളിലും ഫ്രീഡം പരേഡ് നടത്തുവാന്‍ സംഘടന തീരുമാനിച്ചുവെങ്കിലും നിരോധനത്തെതുടര്‍ന്ന് നടത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിന്റെ മറവില്‍ മൂവാറ്റുപുഴയില്‍ ഫ്രീഡം പരേഡ് നടത്തുവാന്‍ രഹസ്യ നീക്കം നടത്തിവരുന്നത്.
തൃശ്ശൂര്‍, ഇടുക്കി, കോട്ടയം തുടങ്ങിയ മേഖലകളില്‍ നിന്നും ആളെ ഇറക്കി മൂവാറ്റുപുഴയില്‍ ശക്തി തെളിയിക്കുവാനാണ് നീക്കം. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരേഡിനായി പ്രത്യേക പരിശീലനം സിദ്ധിച്ച തിരഞ്ഞെടുക്കപ്പെട്ട ആളുകളും എത്തിച്ചേരുമെന്നാണ് സൂചന.
2009 ജൂലൈ നാലിലെ അദ്ധ്യാപകന്റെ കൈപ്പത്തിവെട്ടിന് ശേഷം പൈറ്റ് ദിവസം കൈപ്പത്തിവെട്ടില് പങ്കാളിയായിട്ടുള്ളവര് ഉള്‍പ്പടെ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിന് കൈപ്പത്തി വെട്ട് കേസില്‍ റിമാന്‍ഡിലായ എസ് ഡി പി ഐ നേതാവ് തമര് അഷറഫാണ് നേതൃത്വം നല്കിയതും. ഇതിനു ശേഷം ഈ വിഭാഗത്തിന് മൂവാറ്റുപുഴയില്‍ റാലിയൊ പ്രകടനമൊ നടത്തുവാന്‍ സാധിച്ചിരുന്നില്ല. കൂടാതെ കൈപ്പത്തിവെട്ട് സംഭവത്തെ തുടര്‍ന്ന് മുസ്ലീം ജനവിഭാഗങ്ങളില്‍ നിന്നും അകലുകയും ചെയ്യേണ്ടി വന്നതും വളര്‍ച്ചയ്ക്ക് വിഘാതമായിരുന്നു.
വീണ്ടും ഈ പ്രദേശത്ത് ശക്തി തെളിയിക്കുവാനും വേരുറപ്പിക്കുവാനും തയ്യാറായി ലക്ഷങ്ങള്‍ പ്രചരണത്തിനും മറ്റുമായി ഒഴുക്കിയാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: