തൃശൂര്‍ : കാണാതായ മെക്സിക്കന്‍ യുവതിയുടെ കാമുകന് അറസ്റ്റില്‍. മെക്സിക്കന്‍ യുവതി സ്യൂല്‍ ഡെനിസ് അകോസ്റ്റയെ കാണ്മാനില്ലെന്നു പരാതി നല്കിയ കാമുകന് മെക്സിക്കന്‍ സ്വദേശി മന്റികിനെ( 40) യാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊന്നു പാതി കത്തിച്ച നിലയില്‍ സ്യൂട്ട് കേസില്‍ ഉപേക്ഷിച്ചതായി കണ്ടെത്തുക യായിരുന്നു. കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയില്‍ മോഹിനിയാട്ടം പഠിതാവായിരുന്നു അകോസ്റ്റ. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതു മുതലാണ് ഇവരെ കാണാതായത്. യുവതിയെ കാണാതായതിനു ശേഷം കാമുകനായ മന്റിക് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. കൃഷ്ണന് കോവിലിലേക്കുള്ള ബസ് കയറി പോയതിനു ശേഷം ഇവരെ പിന്നീടു കണ്ടിട്ടില്ലെന്നാണു കാമുകന് പരാതിയില്‍ പറഞ്ഞിരുന്നത്. ശ്രീവിള്ളി പുത്തൂരി നടുത്ത് കലാശലിംഗം യൂണിവേഴ്സി റ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു മന്റിക്. ഇയാളുമായി വഴക്കിട്ടതിനെ തുടര്‍ന്നു ഫ്രഞ്ച് കാമുകനുമായി പോകാന്‍ യുവതി തീരുമാനിച്ചെന്നും മന്റികില് ജനിച്ച അഞ്ചുവയസായ മകളെയും തന്നോടൊപ്പം കൊണ്ടു പോകുന്നതിനും യുവതി തീരുമാനിച്ചിരുന്നു. ഇതാണു മന്റികിനെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. പകുതി കത്തിയ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അകോസ്റ്റയുടേതാണ് പൊലീസ് സംശയിച്ചിരുന്നു. തലയോട്ടി സൂപ്പര്‍ ഇംപോസിഷന്‍ ടെസ്റ്റിന് അയക്കുകയും തുടര്‍ന്നു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് അകോസ്റ്റയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നായിരുന്നു മന്റികിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: