മരട്: ട്രാഫിക് വാര്ഡന്മാര് പോലീസ് ചമഞ്ഞ് വാഹനങ്ങള്‍ തടയുകയും, ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപക പരാതി. നിരത്തുകളില്‍ ഗതാഗതനിയന്ത്രണ ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന ട്രാഫിക് വാര്ഡന്മാര് പോലീസ് സേനയുടെ ഭാഗമല്ല. എന്നാല്‍ സമാനമായ യൂണിഫോമും, തൊപ്പിയും ധരിക്കുന്നതിനാല്‍ ഇവരും പോലീസാണെന്നാണ് പലരുടേയും ധാരണ. കൂടാതെ പോലീസിന്റെ കൈവശമുള്ള വയര്‍ലെസ് സെറ്റുകള്‍ പലപ്പോഴും വാര്ഡന്മാരുടെ കൈകളിലെത്താറുണ്ട്. വയലര്‍സ് സെറ്റുകള്‍ ഇത്തരത്തില്‍ കൈമാറുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതു ലംഘിച്ചുകൊണ്ട്. വാര്ഡന്മാരുടെ കൈകളിലെത്തുന്ന വയര്‍ലെസുകളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായും ആക്ഷേപമുണ്ട്.
വയര്ലെസുകളുമായി നിരത്തുവക്കുകളില്‍ നില്ക്കുന്ന വാര്ഡന്മാരാണ് പലപ്പോഴും അനാവശ്യകാര്യങ്ങള്‍ക്കായി വാഹനങ്ങള്‍ തടയുകയും രേഖകള്‍ പരിശോധിക്കാന്‍ മുതിരുകയും ചെയ്യുന്നത്. രേഖകളും, ഡ്രൈവിംഗ് ലൈസന്‍സും മറ്റും പരിശോധിക്കാന്‍ വേണ്ടി വാഹനങ്ങള്‍ തടഞ്ഞിടരുതെന്നാണ് പോലീസിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റോഡ്, ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്ന വാഹനങ്ങള്‍ മാത്രമെ തടയുവാനും, പിഴചുമത്തുവാനും പോലീസിനുപോലും അധികാരമുള്ളു എന്നിരിക്കെയാണ് ട്രാഫിക് വാര്ഡന്മാരുടെ അതിരുകടന്ന നടപടിയെന്നാണ് ആരോപണം.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്ന വാര്ഡന്മാര് ഡ്രൈവര്‍മാരേയും മറ്റും അസഭ്യം പറയുന്നതായും, ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ട്രാഫിക് വാര്ഡന്മാര്ക്കും, ഹോംഗാര്‍ഡുകള്‍ക്കും വയര്‍ലെസ് സെറ്റുകള്‍ കൈമാറുന്നത് നിയമവിരുദ്ധമാണെന്നും ഇത് ആഭ്യന്തര സുരക്ഷിതത്വത്തിനുതന്നെ ഭീഷണിയാണെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: