Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃപ്പല്ലാവൂര്‍ ശ്രീ ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2012, 09:09 pm IST
in Travel

പാലക്കാട്‌ ജില്ലയില്‍ പല്ലാവൂര്‍ പഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ പല്ലാവൂര്‍ ശിവക്ഷേത്രം. ത്രികാല ശീവേലിയ്‌ക്കുള്ള അപൂര്‍വ്വക്ഷേത്രം. കൂറ്റന്‍ മതില്‍ക്കെട്ട്‌ കൊണ്ട്‌ വ്യത്യസ്തമായ മഹാക്ഷേത്രം.

പല്ലാവൂര്‍ ജംഗ്ഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ അര കിലോമീറ്റര്‍ദൂരം. ക്ഷേത്രസന്നിധിയിലെത്തുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്നത്‌ മതിലാണ്‌. കരിങ്കല്ലുകളാല്‍ തീര്‍ത്തവ. ഈ ആനപ്പിള്ള മതില്‍ ഒറ്റ രാത്രികൊണ്ട്‌ ഭൂതഗണങ്ങള്‍ തീര്‍ത്തതാണെന്ന്‌ ഐതിഹ്യം. പതിനാറടിയോളം ഉയരം വരുന്ന മതിലിന്റെ നിര്‍മ്മാണത്തിന്‌ മണല്‍ക്കൂട്ടോ ചാന്തോ മറ്റുചേരുവയോ ഇല്ല. പൂര്‍ത്തിയാകാതെ കിടന്ന കുറച്ചുഭാഗം കൂട്ടിച്ചേര്‍ക്കാന്‍ വളരെ നാളത്തെ പൂജകള്‍ വേണ്ടി വന്നിരുന്നുവെന്ന്‌ നാട്ടുകാര്‍. ഈ ക്ഷേത്രത്തിന്‌ ആയിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്നു. ഈ ക്ഷേത്രത്തില്‍ വൃത്താകൃതിയിലുള്ള ശ്രീകോവില്‍, അതില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശിവലിംഗപ്രതിഷ്ഠ. ഉഗ്രമൂര്‍ത്തീ ഭാവം. ആ ഭാവത്തിന്റെ ശക്തികുറയ്‌ക്കാനെന്നവണ്ണം ഏഴു കുളങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീപാര്‍വ്വതിയുണ്ട്‌. ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ വലിയ കുളം. ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്‌ ഖരന്‍ എന്നാണ്‌ ഐതിഹ്യം. ശിവഭക്തനായിരുന്ന ഖരന്‍ എന്ന അസുരന്‍ മോക്ഷപ്രാപ്തിക്കായി ഒരേ സമയം മൂന്നു ക്ഷേത്രങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയുണ്ടായി. അതില്‍ പല്ലുകൊണ്ട്‌ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം പല്ലാവൂര്‍ ആയി. അതുപോലെ ഇടതുകൈകൊണ്ട്‌ അയിലൂരും വലതുകൈകൊണ്ട്‌ തൃപ്പാളൂരും പ്രതിഷ്ഠിക്കുകയായിരുന്നു. ഇവിടെനിന്നും രണ്ടിടത്തേക്കുള്ള ദുരവും തുല്യമാണ്‌. ഈ മൂന്നിടവും ഒരേ ദിവസം തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം. പല്ലാവൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഈ ക്ഷേത്രത്തിന്റെ കീഴേടവുമാണ്‌. വടക്കുഭാഗത്ത്‌ അയ്യപ്പനും സുബ്രഹ്മണ്യനും കന്നിമൂലയില്‍ ഗണപതിയും, നാലമ്പലത്തിന്‌ പുറത്ത്‌ കനകശേരി അമ്മ, സീതാദേവി, കുട്ടിശിവന്‍, വേട്ടയ്‌ക്കൊരുമകന്‍ എന്നീ ഉപദേവന്മാരും കിഴക്കുവശത്തെ ആലന്‍ചുവട്ടില്‍ നാഗരുമുണ്ട്‌. അഞ്ചുപൂജകള്‍. ധാരയും അഭിഷേകവുമുണ്ട്‌. അതില്‍ പൂര്‍ണാഭിഷേകം പ്രസിദ്ധമായ വഴിപാടാണ്‌. പാല്‌, തൈര്‌, നെയ്യ്‌, പഞ്ചഗവ്യം, പഞ്ചാമൃതം, തേന്‍, കരിമ്പിന്‍നീര്‌, ചെറുനാരങ്ങാനീര്‌, ഇളനീര്‌, നല്ലെണ്ണ, ശുദ്ധജലം ഇവ നാലും അഞ്ചും ഇടങ്ങഴി വീതം അഭിഷേകം കഴിക്കും. അതു കഴിഞ്ഞാല്‍ അന്നദാനം. പന്ത്രണ്ട്‌ ബ്രാഹ്മണശ്രേഷ്ഠര്‍ രുദ്രം ജപിക്കാനുണ്ടാകും.

എല്ലാ മലയാളമാസവും ഒന്നാം തീയതിയും ഇവിടെ വിശേഷമാണ്‌. അതുപോലെ നവരാത്രി വിളക്കും. ആദ്യത്തെ വിളക്ക്‌ ഉള്ളാട്ടില്‍ കുടുംബം വകയാണ്‌ നടത്തുക. ആറാം വിളക്ക്‌ പെരുംചേരിയില്‍ കുടുംബം. ഏഴാം വിളക്ക്‌ ബ്രഹ്മണരുടേതും. എട്ടാം വിളക്ക്‌ ദേശവിളക്കുമാണ്‌. വിളക്കിന്‌ ആനഎഴുന്നെള്ളത്തുമുണ്ട്‌.

– പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.