മന്ത്രം ജപിക്കുന്നത് വളരെ ശ്രദ്ധയോടെ വണം. ഒന്നുകില്‍ മന്ത്രത്തിന്റെ ശബ്ദത്തില്‍ മനസ്സിനെ നിര്‍ത്തണം അല്ലെങ്കില്‍ അര്‍ത്ഥത്തില്‍. അല്ലെങ്കില്‍ മന്ത്രത്തിന്റെ ഓരോ അക്ഷരവും ജപിക്കുന്നതനുസരിച്ച് മനസ്സില്‍ കണ്ടുകൊണ്ട് ജപിക്കാം. ദിവസവും ഒരു കൃത്യസംഖ്യ ജപിച്ചുതീര്ക്കാമെന്ന് തീരുമാനിക്കണം. അപ്പോള്‍ വൈരാഗ്യത്തോടെ ജപം ശീലിക്കുവാന്‍ സാധിക്കും. പക്ഷേ, ശ്രദ്ധയില്ലാതെ എണ്ണം തീര്‍ക്കാന്‍ വേണ്ടി മാത്രം മന്ത്രം ജപിക്കരുത്. മനസ്സിന്റെ ഏകാഗ്രതയാണ് എല്ലാറ്റിലും പ്രധാനം. ജപമാല ഉപയോഗിച്ച് ജപിക്കുന്നതും ശ്രദ്ധവിട്ടുപോകാതിരിക്കുവാന് സഹായിക്കും. കൂടാതെ എണ്ണമറിയുവാനും കഴിയും. തുടക്കത്തില്‍ ഏകാഗ്രത കിട്ടുവാന്‍ പ്രയാസമായിരിക്കും. അതിനാല്‍ ചുണ്ടനക്കിത്തന്നെ ജപിച്ചുശീലിക്കണം. ക്രമേണ, ചുണ്ടും നാവും അനക്കാതെ മനസ്സില്‍ തന്നെ ജപിക്കാന്‍ കഴിയണം. ജപം വെറും യാന്ത്രികമാകരുത്. ഉണര്‍വ്വോടെ ജപിക്കണം. മധുരം നുണയന്നതുപോലെ വേണം ഓരോ മന്ത്രവും ജപിക്കാന്‍ അവസാനം നാം മന്ത്രത്തെ വിട്ടാലും മന്ത്രം നമ്മളെ വിടാത്ത ഒരവസ്ഥ വരും.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: