മുംബൈ: പ്രമുഖ സോഫ്റ്റ്വെയര് കമ്പനിയായ ഇന്‍ഫോസിസിന്റെ നാലാം പാദത്തിലെ ഫലം പുറത്തുവിട്ടു. അറ്റാദായത്തില്‍ 27.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 2316 കോടിയാണ് ഇന്‍ഫോസിസിന്റെ അറ്റാദായം.
എന്നാല്‍ പാദഫലങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അറ്റാദായത്തില്‍ 2.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1818 കോടി രൂപയായിരുന്നു ലാഭവിഹിതം.
ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ 9011-9100 കോടി രൂപയ്ക്കിടയിലാണ് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. 2013 ഫെബ്രുവരിയോടെ ഇത് 38,413 കോടിക്കും 39,136 കോടിക്കും ഇടയിലാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: