നമ്മുടെ നിഴല്‍ നമ്മെ എപ്പോഴും പിന്തുടരുന്നതുപോലെ മായ ഈശ്വരനെയും സദാ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ദിവ്യത്വത്തിന്റെ ഒരു പ്രകാശമാണ് ഓരോ ആത്മാവും. വസ്തുവിന്റെ പ്രകടനമാണ് ലോകം. പഞ്ചഭൂതനിര്‍മ്മിതമായ പ്രപഞ്ചം നശ്വരമാണ്. അതിനാല്‍ അനിത്യവുമാണ്. എന്നാല്‍ അന്തര്യാമിയായ ആത്മാവാകട്ടെ. ശുദ്ധവും നിത്യവും
ദിവ്യവും അനശ്വരവും പ്രകാശമാനവുമത്രേ. ആത്മാവ് നിര്‍ഗുണവും അത്യൂല്‍കൃഷ്ടവും നിത്യവും മാറ്റമില്ലാത്തതുമാണെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.
സ്വപ്നത്തിന് ഉറക്കം കാരണമാണ്. ഉറങ്ങിയിലെങ്കില്‍ സ്വപ്നം കാണാനാവില്ല. അതുപോലെ സൃഷ്ടിക്ക് മായയും കാരണമാണ്. ആദ്യന്തവിഹീനമാണ് മായ. മായ എപ്പോഴും ഒരു കാമുകിയെപോലെ പ്രേമപൂര്‍വ്വം ആത്മാവിനെ അനുഗമിക്കുന്നു. അതുപോലെ സൃഷ്ടിയും എന്നും സ്രഷ്ടാവിനെത്തേടിയലയുന്നു. ചില പുരാണങ്ങളില്‍ പുരുഷന്‍ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിവരിച്ചിട്ടുണ്ട്. ഭൗതിക പ്രപഞ്ചം നാമരൂപങ്ങളില്‍ വിഭിന്നമാണെങ്കിലും അന്തര്യാമിയായ ആത്മാവ് ഏകനും അദ്വിതീയനുമായിക്കഴിയുന്നു.
ദിവ്യത്വം എങ്ങും വ്യാപിച്ചിരിക്കുന്നു എന്ന് അംഗീകരിക്കുമ്പോഴേ ആ ദിവ്യത്വത്തിനു മുമ്പില്‍ മനോവാക്കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്കു മനസ്സിലാകൂ. ആ ആത്മസമര്‍പ്പണം താന്‍ ഈശ്വരനാണെന്ന ബോധത്തിലേക്ക് നിങ്ങളെ നയിക്കും. ശരണാഗതിക്ക് ന്യായീകരണമുണ്ടാവുന്നത് മനോവാക്കായങ്ങളുടെ മേല്‍ നിങ്ങള്‍ക്കു നിയന്ത്രണമുണ്ടാവുമ്പോഴാണ്. സ്വന്തം അധീനതയിലുളളതല്ലേ സമര്‍പ്പിക്കാന്‍ പറ്റൂ. ഈശ്വരന്‍ സര്‍വവ്യാപിയും സര്‍വജ്ഞനുമാണെന്നറിയുമ്പോള്‍ ഞാന്‍ ഞാന്‍ എന്ന ചിന്ത താനേ അസ്തമിച്ചുകൊള്ളും.
സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: