മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തെന്നറിയാന്‍ അസുരവ്യക്തികള്ക്ക് സാദ്ധ്യമല്ല. പകരം, ഭഗവാന് കൃഷ്ണന്റെ പരമോന്നതമായ നിലയെ മോശമാക്കികാണാന് അവര്‍ വ്യഗ്രത കാണിക്കുന്നു. ഇത്തരം നിരീശ്വരവാദികള്‍ക്ക് വലിയ അഭിലാഷങ്ങളുണ്ടായിരിക്കാം, ശ്രേഷ്ഠവും കുലീനവുമായ കാര്യങ്ങള്‍ അവര്‍ ചെയ്തെന്നു വരാം. എന്നാല്‍ അവരുടെ അഭിലാഷങ്ങളും പ്രവര്‍ത്തനങ്ങളും കൃഷ്ണനുമായുള്ള പ്രേമബന്ധത്തില്‍ നിന്നു വിച്ഛേദിക്കപ്പെട്ടതായതിനാല് അവയൊക്കെ നിഷ്പ്രയോജനങ്ങളാണ്. സ്വര്‍ഗത്തിലേക്ക് ഒരു ഏണിപ്പടി പണിയാന്‍ രാവണനാഗ്രഹിച്ചു. പക്ഷേ ദയനീയമായി പരാജയപ്പെട്ടതേയുള്ളൂ. നിരീശ്വരവാദികളുടെ ആഗ്രഹങ്ങളെല്ലാം ഇതുപോലെതന്നെയായിരിക്കും. ഒന്ന് എന്ന അക്കത്തിന്റെ വലത്തുവശത്ത് ചേര്‍ക്കുന്ന പൂജ്യം അതിനെ പത്തിന്റെ മൂല്യത്തിലേയ്ക്കുയുര്ത്തുന്നു.
രണ്ടാമത് പൂജ്യം ചേര്‍ത്താല്‍ മൂല്യം വീണ്ടും പത്തിരട്ടിയാകും. ഓരോ പൂജ്യം ചേര്‍ക്കുമ്പോഴും സംഖ്യയുടെ വില പത്തിരട്ടികൊണ്ട് വര്‍ദ്ധിക്കുന്നു. ആദ്യത്തെ ഒന്ന് അവിടെയുള്ളിടത്തോളം കാലം. എന്നാല്‍ ആ ഒന്ന് അവിടെയില്ലെങ്കില്‍ എത്രയേറെ പുജ്യം ചേര്‍ത്താലും ഒരു വിലയുമില്ല. ഇതുപോലെ ഒരാള്‍ ജീവിതകാലം മുഴുവന്‍ ഒന്നിനോട് – ഭഗവാന് കൃഷ്ണനോട് – ബന്ധമില്ലാതെ ഭൗതികധനം, കീര്‍ത്തി, പാണ്ഡിത്യം എന്നിവയുടെ പൂജ്യങ്ങള്‍ എത്രയേറെ കൂട്ടിച്ചേര്‍ത്താലും അയാളുടെ ജീവിതത്തിന് ഒരു വിലയുമുണ്ടായിരിക്കില്ല.
കൃഷ്ണനെ മനുഷ്യനായി കരുതുന്നവര്‍, അതല്ലെങ്കില്‍ മനുഷ്യനായി ജീവിതമാരംഭിച്ചു ദൈവമായിത്തീര്ന്നതാണ് കൃഷണന് എന്നു ചിന്തിക്കുന്നവന് ഭക്തര്‍ എന്നു സ്വയം വിശേഷിപ്പിച്ചാല്ത്തന്നെയും അയാള്‍ ഭക്തനല്ല, മറിച്ച് കപടവേഷധാരിയാണ്. അദ്വൈതവാദികളും കപട ഭക്തന്മാരും കൃഷ്ണഭക്തന്മാരായി നടിക്കുന്നത് നാം ധാരാളം കാണുന്നുണ്ട്. എന്നാല്‍ അവസാനം അവര്‍ കൃഷ്ണന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് സ്വയം ഭഗവാന് കൃഷ്ണനാകുകയാണാവശ്യം. ഇത്തരം ഗൂഢമായ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ അന്ധാളിച്ച് പോവുകയേയുള്ളൂ. ഭഗവാന് കൃഷ്ണന് ഒരു സാധാരണ മുനഷ്യന് മാത്രമാണെന്നു കരുതുന്ന സകാമകര്മിക്ക് തന്റെ കര്‍മങ്ങളുടെ ലക്ഷ്യമായ സ്വര്‍ഗപ്രാപ്തി നേടാനാവില്ല. ഈശ്വരനില്‍ മനുഷ്യരൂപമാരോപിക്കുന്ന ഒരുവനു തത്ത്വജ്ഞാനം സിദ്ധിച്ചാലും ഭൗതികഗുണങ്ങളില്‍ നിന്നുള്ള മോചനം എന്ന തന്റെ ലക്ഷ്യം പ്രാപിക്കാനാവില്ല.
– എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: