തിരുവനന്തപുരം: അമ്പത് ദിവസം നീണ്ടു നില്ക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കമാകും. സാംസ്കാരിക ഉത്സവങ്ങള്‍, ശാസ്ത്ര, കൗതുക പ്രദര്‍ശനങ്ങള്‍, ആരോഗ്യമേള, കലാ സംസ്കാരിക പരിപാടികള്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിപണനത്തിന്റെയും പുത്തന്‍ മാതൃകകളാണ് ശാന്തിഗിരി ഫെസ്റ്റില്‍ സജ്ജമാക്കിയിരിക്കുന്നത്. എഡ്യൂ ഫെസ്റ്റ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകള്‍, പുസ്തക മേള, പുഷ്പ മേള എന്നിവയും ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്, കേന്ദ്ര സഹമന്ത്രി മഹാദേവ ഖണ്ഡേല ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണീയതയാണ്. ഇതോടൊപ്പം ത്രി ഡി തിയേറ്റര്‍, ഭക്ഷ്യ മേള, കാര്‍ഷിക സുഗന്ധ വ്യഞ്ജന മേള എന്നിവയും ഫെസ്റ്റിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: