Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുമാന്ധാംകുന്ന്‌ ശ്രീഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:34 pm IST
in Travel

മലപ്പുറം ജില്ലയിലാണ്‌ പ്രസിദ്ധമായ ഈ ക്ഷേത്രം. കേരളത്തിലെ മൂന്ന്‌ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ഇത്‌. കൊടുങ്ങല്ലൂരും പനയാര്‍കാവും ആണ്‌ മറ്റു രണ്ടു ക്ഷേത്രങ്ങള്‍.

ശ്രീപാര്‍വ്വതി പൂജിച്ചിരുന്ന ശിവലിംഗം മാന്ധാതാവ്‌ മഹര്‍ഷി തപസ്സുചെയ്ത്‌ ശിവനില്‍ നിന്നും കൈക്കലാക്കി എന്നും അത്‌ ഇവിടെ പ്രതിഷ്ഠിച്ചുവെന്നും ദു:ഖിതയായ പാര്‍വ്വതി ഇതില്‍വന്നു ലയിച്ചുവെന്നും കൂടെപോന്ന കാളിയേയും ഉണ്ണിഗണപതിയേയും പ്രതിഷ്ഠിക്കുകയുണ്ടായി എന്നും ഐതിഹ്യം. മാന്ധാതാവിന്റെ സമാധിസ്ഥാനവും ഇവിടെയാണെന്ന്‌ വിശ്വസിക്കുന്നു. തിരുമാന്ധാംകുന്ന്‌ എന്ന്‌ പേരുണ്ടുവാന്‍ കാരണമിതാണെന്നും പറയപ്പെടുന്നു. അതല്ല മാനാംകുന്ന്‌ മാന്ധാംകുന്നായി മാറിയെന്നും തിരു എന്നു കൂട്ടിച്ചേര്‍ത്ത്‌ വിളിക്കാനും തുടങ്ങിയെന്ന്‌

ഐതിഹ്യം.

റോഡില്‍ നിന്നുള്ള ചെറുകയറ്റം കയറി മുകളിലെത്തിയാല്‍ തെക്കേനട. ചുറ്റും തണലേകുന്ന ആല്‍മരങ്ങള്‍. ഈ ആലുകള്‍ക്കുമുണ്ട്‌ ഒരു പ്രത്യേകത. ഇവ ഒരുമിച്ച്‌ ഇല പൊഴിക്കാറില്ല. വടക്കേ നടയിലെത്താന്‍ വീതിയുള്ള കരിങ്കല്‍ പടികള്‍. കിഴക്കുദര്‍ശനമായി ശ്രീമൂലസ്ഥാനം. കൊടിമരത്തിനടുത്തു നിന്നും ബലിക്കല്‍ പുരയിലൂടെ കയറി അകത്തു തൊഴാം. ബലിക്കല്‍പ്പുരുയിലെ കൊത്തുപണികളില്‍ രാമായണകഥ. ശ്രീകോവിലില്‍ ശക്തിസ്വരൂ

പിണിയായ തിരുമാന്ധാം കുന്നിലമ്മ. പിന്നില്‍ സപ്തമാതൃക്കളോടൊപ്പം ഭദ്രകാളിയായി വാണരുളുന്നു. ആറ്‌ അടിയോളം ഉയരം വരുന്ന ദാരുവിഗ്രഹം. കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ദാരുവിഗ്രഹങ്ങളില്‍ വച്ച്‌ ഏറ്റവും വലുത്‌ ഇവിടെയാണ്‌. ഇടതുകാല്‍ മടക്കിവച്ച്‌ വലതുകാല്‍ താഴോട്ടു തൂക്കിയിട്ട്‌ ഇരിക്കുന്നു ദേവി. കൈകളില്‍ ശൂലവും സര്‍പ്പവും വാളും പരിചയും മണിയും വട്ടകയും ഖട്വാങ്ങ്ശംഖും ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. സപ്തമാതൃക്കളും ക്ഷേത്രപാലകരും ശിവനും നാഗങ്ങളും ബ്രഹ്മരക്ഷസ്സും ഉണ്ട്‌. വടക്കുഭാഗത്തുള്ള ആല്‍മരച്ചോട്ടില്‍ ഗണപതിയുമുണ്ട്‌. ശ്രീമൂലസ്ഥാനത്ത്‌ നെയ്‌ വിളക്കുകള്‍ മാത്രം. പുജക്ക്‌ വാദ്യഘോഷങ്ങളില്ല. മാതൃശാലയില്‍ വാദ്യങ്ങളുണ്ടാകും. ഉഷ:പൂജയും പന്തീരടി പൂജയും ഉച്ചപൂജയും കഴിഞ്ഞ്‌ തിരിഞ്ഞു പന്തീരടിപൂജയും നടക്കും. ഇത്‌ ഇവിടത്തെ മാത്രം പ്രത്യേകതയാണ്‌. ഗണപതിപ്രാതല്‍ പ്രധാന വഴിപാടാണ്‌. മംഗല്യഭാഗ്യത്തിനായി കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയ ചേര്‍ന്ന സമീകൃതഭോജനം നിവേദിക്കുന്നു ഇതാണ്‌ മംഗല്യപുജ. ഈ പൂജ മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തുകയാണ്‌ ഭക്തര്‍ ചെയ്യുന്നത്‌.

ആറാട്ടുകടവിനക്കരെയുള്ള വിശാലമായ വയലേലകളില്‍ നടക്കുന്ന ഭക്തിനിര്‍ഭരവും രസകരവുമായ ചടങ്ങാണ്‌ വലിയ കണ്ടം നടീല്‍. തുലാം മാസം ഒന്നാം തീയതിയും കറുത്തവാവിന്‍ നാളിലും നടക്കുന്ന ചടങ്ങാണ്‌ ആട്ടങ്ങ ഏറ്‌. കളമെഴുത്തും പാട്ടും വൃശ്ചികം മുതല്‍ മീനം വരെയാണ്‌.

തിരുമാന്ധാം കുന്നിലെ പൂരം വള്ളുവനാടിന്റെ ദേശീയോത്സവമാണ്‌. ഒരാഴ്ച മുമ്പ്‌ പൂരത്തിന്റെ വരവ്‌ അറിയിക്കുന്ന ചടങ്ങുണ്ട്‌. പാണന്റെ തണ്ടിലേറ്റിവരവ്‌ ഭക്തിസാന്ദ്രമാണ്‌. മീനത്തിലെ മകയിരത്തിന്‌ ആരംഭിക്കുന്ന പൂരം പതിനൊന്നുദിവസം നീണ്ടുനില്‍ക്കും. ഇവിടുത്തെ പൂരം മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല. പത്താം ദിവസം പകല്‍പ്പൂരം. പിറ്റേദിവസത്തെ ആറാട്ടിനുശേഷം ഇരുപത്തിയൊന്ന്‌ പ്രദക്ഷിണം വച്ച്‌ കൊടിയിറക്കിയശേഷം ഭവഗതിയെ മാതൃശാലയിലേയ്‌ക്ക്‌ കൊണ്ടുപോകും. ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.